- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗം: വൃന്ദ കാരാട്ടിന്റെ പരാതിയിൽ നോട്ടീസ് അയച്ച് സുപ്രീംകോടതി
ന്യൂഡൽഹി: വിദ്വേഷ പ്രസംഗത്തിൽ ബിജെപി നേതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന സിപിഎം നേതാവ് വൃന്ദ കാരാട്ടിന്റെ പരാതിയിൽ നോട്ടീസ് അയച്ച് സുപ്രീംകോടതി. ബിജെപി നേതാക്കളായ അനുരാഗ് താക്കൂറും പർവേശ് വർമയും 2020ൽ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് വൃന്ദ കാരാട്ട് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ.എം.ജോസഫ്, ബി.വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ബിജെപി നേതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതി വിചാരണക്കോടതി തള്ളിയതിനെതിരെ വൃന്ദ കാരാട്ട് ഡൽഹി ഹൈക്കോടതിയിൽ റിട്ട് ഹരജി നൽകിയിരുന്നു. അത് ഹൈക്കോടതി തള്ളി. ഇതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ അനുമതി വേണമെന്ന മജിസ്ട്രേറ്റിന്റെ നിലപാട് പ്രഥമദൃഷ്ട്യാ ശരിയല്ലെന്നും നോട്ടീസിന് മൂന്നാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. 2020 ജനുവരി 27ന് റാലിയിൽ അനുരാഗ് താക്കൂർ നടത്തിയ ഗോലി മാരോ പരാമർശമുൾപ്പെടെ വിവിധ പ്രസംഗങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വൃന്ദ കാരാട്ടിന്റെ പരാതി.
മറുനാടന് മലയാളി ബ്യൂറോ