- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബംഗാളിലേക്ക് കേന്ദ്ര ഏജൻസിയെ അയയ്ക്കുന്ന ബിജെപി യുപിയിൽ ഒന്നും ചെയ്യുന്നില്ലെന്ന് മമത
കൊൽക്കത്ത: ഇന്ത്യയെ സംരക്ഷിക്കുന്നതിന് പകരം ആഭ്യന്തരമന്ത്രി ബംഗാളിലെ സർക്കാരിനെ വീഴ്ത്താൻ നോക്കുന്നുവെന്ന ആരോപണവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിലെ സർക്കാർ വീഴുമെന്ന് പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവെക്കണം. ഇരട്ട എൻജിൻ സർക്കാരിന് ഇരട്ട നിലപാട് എന്നും മമത പരിഹസിച്ചു.
ഉത്തർപ്രദേശിൽ ഏറ്റുമുട്ടൽ കൊലകൾ സാധാരണമായിരിക്കുന്നു. ഇതിനെതിരെ യുപിയിലെ ജനങ്ങൾ പ്രതിഷേധിക്കണമെന്നും മമത പറഞ്ഞു. ബംഗാളിൽ എന്തെങ്കിലും സംഭവിച്ചാൽ കേന്ദ്ര ഏജൻസിയെ അയക്കുന്ന ബിജെപി യുപിയിൽ ഒന്നും ചെയ്യുന്നില്ല. ഇത് ഇരട്ടത്താപ്പ് ആണെന്നും മമത കുറ്റപ്പെടുത്തി.
മറുനാടന് മലയാളി ബ്യൂറോ
Next Story