ബംഗളൂരു: തമിഴ്‌നാട് ബിജെപി അധ്യക്ഷനും കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ സഹചുമതലക്കാരനുമായ കെ അണ്ണാമലൈ ഉഡുപ്പിയിൽ ഇറങ്ങിയ ഹെലികോപ്റ്ററിൽ വൻ തുക അടങ്ങിയ ബാഗ് എത്തിച്ചെന്ന ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വിനയ് കമാർ. ഇക്കാര്യം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതായും കൗപ്പ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി വിനയ് കുമാർ പറഞ്ഞു.

ഉഡുപ്പി കോൺഗ്രസ് ഭവനിൽ പാർട്ടി പ്രകടന പത്രിക പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണ തീരദേശ ജില്ലകളിൽ വ്യാജ വാഗ്ദാനങ്ങൾ നൽകി ബിജെപി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. ഇത്തവണ കോൺഗ്രസ് കൂടുതൽ സീറ്റുകൾ നേടുമെന്നും അദ്ദേഹം പറഞ്ഞു.