- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സമരപ്പന്തലിലേക്കു കട്ടിലുകൾ എത്തിച്ചതു തടഞ്ഞു; ജന്തർമന്ദറിൽ പൊലീസും ഗുസ്തി താരങ്ങളും തമ്മിൽ സംഘർഷം: വനിതാ താരങ്ങളെ പൊലീസ് ആക്രമിച്ചെന്ന് പരാതി
ന്യൂഡൽഹി: ജന്തർമന്ദറിൽ പൊലീസും സമരം ചെയ്യുന്ന ഗുസ്തി താരങ്ങളും തമ്മിലുള്ള വാക്കു തർക്കം സംഘർഷത്തിലെത്തി. രണ്ടു വനിതാ താരങ്ങളെ പൊലീസ് ആക്രമിച്ചതായും പരാതി ഉയർന്നു. ഇന്നലെ രാത്രി സമരപ്പന്തലിലേക്കു കട്ടിലുകൾ എത്തിച്ചതു പൊലീസ് തടഞ്ഞതാണു പ്രശ്‌നമായത്. പകൽ മഴ പെയ്തതിനാൽ സമരപ്പന്തലിലെ കട്ടിലുകൾ നനഞ്ഞുപോയിരുന്നു. പകരം ഉപയോഗിക്കാനുള്ള കിടക്കകളും മടക്കിവയ്ക്കാവുന്ന കട്ടിലുകളും ആം ആദ്മി പാർട്ടിപ്രവർത്തകർ കൊണ്ടുവരുമ്പോഴാണു പൊലീസ് തടഞ്ഞത്. ഇതോടെയാണ് സംഘർഷാവസ്ഥ ഉണ്ടായത്.
മദ്യപിച്ചെത്തിയ ഒരു പൊലീസുകാരൻ ഇതിനിടെ 2 വനിതാ ഗുസ്തിതാരങ്ങളെ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തതായി പരാതിയുയർന്നു. ബഹളത്തിനിടെ രണ്ടുപേർക്കു പരുക്കേറ്റു. ഒരാളെ ആശുപത്രിയിലാക്കി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. എഎപി നേതാവ് സോമനാഥ് ഭാരതിയെയും രണ്ട് അനുയായികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് ബാരിക്കേഡ് തകർത്ത് അനുമതിയില്ലാതെ സമരസ്ഥലത്തു പ്രവേശിച്ചതിന്റെ പേരിലാണു നടപടി.
ഗുസ്തിതാരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന ആരോപണം നേരിടുന്ന ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ ശരൺസിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ജന്തർമന്തറിലെ സമരം 11 ദിവസം പിന്നിട്ടു.