ഗുവാഹത്തി: അസമില്‍ വിദ്യാര്‍ഥിനിയെ ക്ലാസ് മുറിയില്‍ അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിച്ച പ്രധാന അധ്യാപകനെതിരെ പോലീസ് കേസെടുത്തു. ഓഗസ്റ്റ് 12 ന് കരിംഗഞ്ച് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അധ്യാപകനെതിരെ പോക്സോ നിയമത്തിലെ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി കരിംഗഞ്ച് പോലീസ് സൂപ്രണ്ട് പാര്‍ത്ഥ പ്രതിം ദാസ് പറഞ്ഞു.

രോഷാകുലരായ നാട്ടുകാര്‍ അധ്യാപകനെ അക്രമിക്കാന്‍ ശ്രമിച്ചതായും സ്‌കൂളില്‍ അക്രമം നടത്തിയതായും എസ്പി പറഞ്ഞു. പൊതുസ്വത്ത് നശിപ്പിച്ചതിന് നാട്ടുകാര്‍ക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പറയാന്‍ പെണ്‍കുട്ടി ആദ്യം മടിച്ചെങ്കിലും പിന്നീട് അമ്മയോട് കാര്യം വെളിപ്പെടുത്തുകയായിരുന്നുവെന്നും പ്രതി കുട്ടിയെ അനുചിതമായി സ്പര്‍ശിച്ചതായും ബന്ധുക്കള്‍ ആരോപിച്ചു.