- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കരുത്ത് തെളിയിക്കാൻ റാലിക്കൊരുങ്ങി ചിരാഗ് പസ്വാൻ
പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപു എതിരാളികൾക്ക് മുന്നിൽ കരുത്ത് തെളിയിക്കാൻ ലോക് ജനശക്തി പാർട്ടി (റാം വിലാസ്) നേതാവ് ചിരാഗ് പസ്വാൻ. നവംബർ 28നു ഗാന്ധി മൈതാനിൽ റാലി സംഘടിപ്പിക്കും. എൻഡിഎയുമായി സഹകരിച്ചു നിൽക്കുന്ന ചിരാഗ് പസ്വാൻ തിരഞ്ഞെടുപ്പിൽ ഏതു മുന്നണിയിലാകുമെന്നതിൽ അനിശ്ചിതത്വമുണ്ട്.
കേന്ദ്രമന്ത്രി പശുപതി പാരസിന്റെ നേതൃത്വത്തിലുള്ള ആർഎൽജെപിയുമായി ലയിക്കണമെന്നു ചിരാഗ് പസ്വാനു ബിജെപി കേന്ദ്ര നേതൃത്വം നൽകിയ നിർദ്ദേശം നടപ്പാക്കുക ബുദ്ധിമുട്ടാണ്. പശുപതി പാരസിന്റെ മണ്ഡലമായ ഹാജിപുരിൽ മൽസരിക്കാൻ ചിരാഗ് പസ്വാൻ തയ്യാറെടുക്കുന്നതിനാൽ ഇരു പാർട്ടികൾക്കും ഒരുമിച്ചു മുന്നണിയിലുണ്ടാകുക അപ്രായോഗികമാണ്.
എൽജെപി പിളർന്നപ്പോൾ ആറ് എംപിമാരിൽ ചിരാഗ് പസ്വാൻ ഒഴികെയുള്ളവരെല്ലാം പശുപതി പാരസിനൊപ്പം ചേരുകയായിരുന്നു. ആർഎൽജെപിയുടെ സീറ്റുകളിലെല്ലാം ചിരാഗ് പസ്വാൻ സ്ഥാനാർത്ഥികളെ നിർത്താൻ തീരുമാനിച്ചാൽ എൻഡിഎയ്ക്കും തലവേദനയാകും.




