- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്‌കൂളുകളിൽ യോഗ നിർബന്ധമാക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി
ഭോപ്പാൽ: മധ്യപ്രദേശിലെ സ്‌കൂളുകളിൽ യോഗാഭ്യാസം നിർബന്ധമാക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. യോഗ ചെറിയ കാര്യമല്ല. 180ലേറെ രാജ്യങ്ങളിൽ അത് പരിശീലിക്കുന്നുണ്ട്. അത് ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ ഉള്ളിൽ ഒതുങ്ങുന്നതല്ലെന്ന് ചൗഹാൻ പറഞ്ഞു.
രാജ്യാന്തര യോഗാ ദിനാഘോഷ ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇതു സംബന്ധിച്ച് തീരുമാനമെടുത്തതായി മുഖ്യമന്ത്രി അറിയിച്ചു.
യോഗയെ പ്രോത്സാഹിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിക്ക് ലോകരാജ്യങ്ങൾ വലിയ പിന്തുണയാണ് നൽകിയതെന്ന്, ചടങ്ങിൽ സംസാരിച്ച ഉപരാഷ്ട്രപതി ജഗദീപ് ധൻകർ പറഞ്ഞു. അതിന്റെ തുടർച്ചയാണ് രാജ്യാന്തര യോഗാ ദിനം ആചരിക്കാനുള്ള യുഎൻ തീരുമാനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story




