ന്യൂഡൽഹി' ലോകത്തിന് ഇന്ത്യ നൽകിയ സമ്മാനമാണ് യോഗയെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. രാഷ്ട്രപതി ഭവനിൽ യോഗ ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അവർ.
നമ്മുടെ നാഗരികതയുടെ മഹത്തായ നേട്ടങ്ങളിലൊന്നാണ് യോഗ. ലോകത്തിന് ഇന്ത്യ നൽകിയ മഹത്തായ സമ്മനമാണത്. യോഗ, ശരീരത്തെയും മനസിനെയും ഒരുമിപ്പിക്കുന്നു. ഇത് ജീവിതത്തോടുള്ള സമഗ്രമായ സമീപനമാണ്. ചുറ്റിനുമുള്ള വെല്ലുവിളികൾ വർദ്ധിക്കുമ്പോൾ യോഗ നമ്മളെ എല്ലാവരെും സഹായിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു.അന്താരാഷ്ട്ര ദിനത്തിൽ , യോഗയെ ദൈനംദിനജീവിതത്തിന്റെ ഭാഗമാക്കാനും അതിന്റെ പരിവർത്തന ശക്തി അനുഭവിക്കാനും അഭ്യർത്ഥിക്കുന്നുവെന്ന് അവർ പറഞ്ഞു.