- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹിയിൽ സുഹൃത്തിനൊപ്പം പാർക്കിലെത്തിയ പതിനാറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി; മൂന്ന് പേർ അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹി ഷഹബാദ് ഡയറിയിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സുഹൃത്തിനൊപ്പം രാത്രി പാർക്കിൽ ഇരിക്കുമ്പോഴായിരുന്നു പെൺകുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. ചൊവ്വാഴ്ചായായിരുന്നു സംഭവം. ഡൽഹിയിലെ ഷഹ്ബാദ് ഡയറിയിലാണ് സംഭവം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെൺകുട്ടിക്കു നേരെ അതിക്രമമുണ്ടായത്. മൂന്നുപേർ പിടിയിലായതായി പൊലീസ് വ്യക്തമാക്കി. പ്രതികളിലൊരാൾ ഒളിവിലാണ്.
കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഡൽഹി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രി സുഹൃത്തിനൊപ്പം വീടിന് സമീപത്തെ പാർക്കിൽ ഇരിക്കുകയായിരുന്നു പെൺകുട്ടി. ആ സമയത്ത് പാർക്കിലെത്തിയ പ്രതികൾ പെൺകുട്ടിയുമായി സംസാരിച്ചിരുന്ന സുഹൃത്തിനെ മാറ്റി നിർത്തിയ ശേഷം ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. അതിനുശേഷം പ്രതികൾ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു.
പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഒളിപ്പിക്കാൻ സഹായിച്ചവർക്കെതിരെയും നടപടി സ്വീകരിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു. ബലാത്സംഗത്തിനിരയായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.




