ന്യൂഡൽഹി: രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ 2000 രൂപ നോട്ടുകൾ പിൻവലിച്ചത് പ്രതികൂലമായി ബാധിക്കില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. നോട്ട് പിൻവലിച്ചതിന് ശേഷം വിപണിയിലുള്ള മൂന്നിൽ രണ്ട് ഭാഗവും ബാങ്കുകളിൽ തിരിച്ചെത്തിയിട്ടുണ്ട്. നിക്ഷേപമായോ മാറ്റിയെടുക്കുകയോ ചെയ്യുന്നതിലൂടെയാണ് ഇവ ബാങ്കുകളിലേക്ക് എത്തിയെന്ന റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് സെൻട്രൽ ബാങ്ക് ഗവർണറുടെ പ്രസ്താവന

2000 രൂപ നോട്ടുകൾ മാറ്റുന്നതിന് ആർബിഐ നിശ്ചയിച്ചിരിക്കുന്ന സമയപരിധി 2023 സെപ്റ്റംബർ 30 ആണ്. 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുന്നത് ബാങ്കിങ് സംവിധാനത്തിനും സമ്പദ്വ്യവസ്ഥയ്ക്കും ഗുണം ചെയ്യുമെന്ന് അടുത്തിടെ എസ്‌ബിഐ റിപ്പോർട്ട് ഉണ്ടായിരുന്നു.