ലഖ്നൗ: ലഖ്നൗവിനും ഗോരഖ്പൂരിനുമിടയിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസിന്റെ ട്രയൽ റൺ തുടങ്ങി. ട്രെയിൻ റൂട്ടിന്റെ വിശദാംശങ്ങൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അയോദ്ധ്യയിലും ട്രെയിനിന് സ്റ്റോപ്പുണടാകാൻ സാധ്യതയുണ്ട്. ജൂലൈ ഏഴിന് വന്ദേ ഭാരത് ഉദ്ഘാടനം ചെയ്യാനാണ് സാധ്യത. വന്ദേ ഭാരത് സർവീസ് ആരംഭിക്കുന്നതോടെ അയോദ്ധ്യ രാമക്ഷേത്ര തീർത്ഥാടനം കൂടുതൽ സുഖമമാകും.

ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേക്കുള്ള ആദ്യത്തെ പ്രധാന ട്രെയിനാണിത്. ശതാബ്ദി അല്ലെങ്കിൽ രാജധാനി ട്രെയിനുകളെ ഇതുവരെ ഈ റൂട്ടിൽ ബന്ധിപ്പിച്ചിട്ടില്ല. എന്നാൽ ഗോരഖ്പൂരിനെയും ലഖ്നൗവിനെയും ബന്ധിപ്പിക്കുന്ന മറ്റ് ചില ട്രെയിനുകളുണ്ട്. ഗോരഖ്ധാം എക്സ്പ്രസും ബീഹാർ സമ്പർക്ക് ക്രാന്തി എക്സ്പ്രസുമാണത്. ഇത് നാല് മണിക്കൂറും 45 മിനിറ്റും കൊണ്ട് യാത്ര പൂർത്തിയാക്കുന്ന ഏറ്റവും വേഗതയേറിയ ട്രെയിനുകളാണ്.

അയോദ്ധ്യയിൽ നിന്ന് ഗോരഖ്പൂരിലേക്കുള്ള ട്രെയിൻ പരിമിതമാണ്. ഗോണ്ട, ബസ്തി വഴിയുള്ള മറ്റൊരു റൂട്ട് ലഖ്നൗവിനും ഗോരഖ്പൂരിനുമിടയിൽ ട്രെയിനുകൾക്ക് അതിവേഗ നൽകുന്നു. എങ്കിലും ഗോണ്ട, ബസ്തി വഴിയുള്ള റൂട്ടിൽ കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. എന്നാൽ അയോദ്ധ്യ റൂട്ടിൽ ട്രെയിൻ ഓടാനുള്ള സാധ്യതയും മന്ത്രാലയം തള്ളിക്കളഞ്ഞിട്ടില്ല.

അയോദ്ധ്യയിലെ രാമക്ഷേത്രം പുതുവർഷത്തിൽ ഉദ്ഘാടനം ചെയ്യും. ട്രെയിൻ അയോദ്ധ്യയെ ബന്ധിപ്പിച്ചാൽ ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തർക്ക് തിരക്ക് അനുഭവപ്പെടുന്നത് കുറയും. നോർത്ത് ഈസ്റ്റേൺ റെയിൽവേ സോണിന്റെ ആദ്യ വന്ദേ ഭാരത് ആയിരിക്കും ഈ ട്രെയിൻ. കൂടാതെ, വടക്കൻ മേഖലയ്ക്കുള്ള അഞ്ചാമത്തെ വന്ദേ ഭാരതുമായിരിക്കും ഇത്.

ഡൽഹിക്കും വാരാണസിക്കും ഇടയിൽ എത്തിയ ശേഷം ഉത്തർപ്രദേശിന് വേണ്ടി സമർപ്പിക്കപ്പെട്ട രണ്ടാമത്തെ വന്ദേ ഭാരതാണിത്. എന്നാലും, മറ്റ് രണ്ട് വന്ദേഭാരതായ ഡൽഹി-ഡെറാഡൂൺ, ഡൽഹി-ഭോപ്പാൽ എന്നീ ട്രെയ്‌നുകൾക്ക് ഉത്തർപ്രദേശിൽ സ്റ്റോപ്പുണ്ട്. ഈ മാസം മൂന്ന് വന്ദേ ഭാരതുകൾ ആരംഭിക്കുമെന്ന് റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. ലഖ്നൗവിനും ഗോരഖ്പൂരിനും ചെന്നൈയ്ക്കും തിരുപ്പതിക്കും ജോധ്പൂരിനും അഹമ്മദാബാദിനും ഇടയിലായിരിക്കും ഇവ.