- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശരദ് പവാറിനെ പ്രായം പറഞ്ഞ് വിമർശിച്ച അജിത് പവാറിന് മറുപടി; പ്രായം വെറും സംഖ്യയെന്ന് സുപ്രിയ സുലെ; വിമർശനത്തിന് ചൂട് പകർന്ന് ഗദ്ദാർ എന്ന ഹാഷ് ടാഗോടെ 'ബാഹുബലി' പോസ്റ്ററും
മുംബൈ: എൻസിപി നേതാവ് ശരദ് പവാറിനെ പ്രായം പറഞ്ഞ് വിമർശിച്ച അജിത് പവാറിന് മറുപടിയുമായി പവാറിന്റെ മകൾ സുപ്രിയ സുലെ. എൻ.സി.പിയിൽ അധികാരവടംവലി കടുക്കുന്നതിനിടെയാണ് ശരദ് പവാറിനെ വിമർശിച്ച അജിത് പവാറിന് മറുപടിയുമായി സുപ്രിയ സുലെ രംഗത്ത് വന്നത്.
83 വയസ്സായില്ലേ അവസാനിപ്പിച്ചുകൂടേ എന്ന് കഴിഞ്ഞദിവസം അജിത് പവാർ, ശരദ് പവാറിനെ വിമർശിച്ചത്. ഇതിന് മറുപടി പറഞ്ഞ പവാറിന്റെ മകളും ലോക്സഭാ എംപിയുമായ സുപ്രിയ പ്രായം വെറും സംഖ്യയാണെന്നും ഓർമ്മപ്പെടുത്തി.
ചില ആളുകൾ പറയുന്നത്, ഇപ്പോൾ പ്രായം ഇത്രയായില്ലേ വിരമിച്ചുകൂടെ എന്നാണ്. അവർ എന്തിന് പ്രവർത്തനം അവസാനിപ്പിക്കണം?. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പിന്റെ തലവൻ രത്തൻ ടാറ്റയ്ക്ക് 86 വയസ്സുണ്ട്. സെറം ഇൻസ്റ്റിറ്റ്യൂട്ടിലെ സൈറസ് പൂനാവാലയുടെ പ്രായം 84 വയസ്സാണ്. അമിതാഭ് ബച്ചന് 82 വയസ്സാണ്. അവരെ കണ്ടാൽ ക്ഷീണിതരെ പോലെ തോന്നുന്നുണ്ടോ? സുപ്രിയ ആരാഞ്ഞു.
അതേസമയം പാർട്ടി പിളർത്തിയ അജിത് പവാറിനെതിരേ അതിരൂക്ഷ വിമർശനമാണ് ശരദ് പവാർ അനുയായികൾ ഉന്നയിക്കുന്നത്. അജിത് പവാറും അദ്ദേഹത്തിനൊപ്പമുള്ളവരും വഞ്ചകന്മാരാണെന്നും ജനങ്ങൾ അവർക്ക് മാപ്പു നൽകില്ലെന്നും ശരദ് പവാർ അനുയായികൾ പറയുന്നു.
ബാഹുബലി എന്ന സിനിമയിൽ കട്ടപ്പ, ബാഹുബലിയെ പിന്നിൽനിന്ന് കുത്തുന്ന ദൃശ്യം ശരദ് പവാറിനെ അജിത് പവാർ പിന്നിൽനിന്ന് കുത്തുന്നതാക്കി മാറ്റിയ വലിയ പോസ്റ്റർ ശരദ് പവാറിന്റെ ഡൽഹിയിലെ വസതിക്കു മുൻപിൽ അനുയായികൾ സ്ഥാപിച്ചിട്ടുണ്ട്. ഗദ്ദാർ (വഞ്ചകൻ ) എന്ന ഹാഷ് ടാഗോടെയുള്ള പോസ്റ്റർ സ്ഥാപിച്ചിരിക്കുന്നത് എൻ.സി.പിയുടെ വിദ്യാർത്ഥി വിഭാഗമാണ്.




