- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അയൽവാസികളുമായി ഭൂമി തർക്കം: യുവതിയുടെ കണ്ണ് ചൂഴ്ന്നെടുത്തു; നാവരിഞ്ഞു; ക്രൂരമായ കൊലപാതകത്തിന് പിന്നിൽ ബൈക്കുകളിലെത്തിയ സംഘം
പട്‌ന: അയൽവാസികളുമായുണ്ടായ വസ്തുതർക്കത്തിന്റെ വൈരാഗ്യത്തിൽ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി. നാവരിഞ്ഞും കണ്ണുകൾ ചൂഴ്‌ന്നെടുത്തുമാണ് യുവതിയെ ദാരുണമായി കൊലപ്പെടുത്തിയത്. സ്വകാര്യഭാഗങ്ങളിലും കത്തികൊണ്ടു മുറിവുണ്ടാക്കി. ബിഹാറിലെ ഖഗാരിയ ജില്ലയിലെ മെഹന്ദിപുർ ഗ്രാമത്തിലാണു സംഭവം. നെൽപാടത്തു ഞാറു നടുകയായിരുന്ന സുലേഖ ദേവിയാണ് (45) ക്രൂരമായി കൊല്ലപ്പെട്ടത്.
ബൈക്കുകളിലെത്തിയ സംഘം സുലേഖയെ ആക്രമിക്കുകയായിരുന്നു. അയൽവാസികളായ മഹേന്ദ്ര സിങ്, റൂളോ സിങ്, രാജ്‌ദേവ് സിങ്, ഫുലുംഗി സിങ്, ശ്യാംകുമാർ സിങ് എന്നിവർക്കെതിരെ സുലേഖയുടെ കുടുംബം പൊലീസിൽ പരാതി നൽകി.
പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണെന്നു പൊലീസ് പറഞ്ഞു. അയൽവാസികളുമായുള്ള ഭൂമി തർക്കത്തിന്റെ പേരിൽ സുലേഖയുടെ കുടുംബത്തിലെ രണ്ടു പേരെ മുൻപു കൊലപ്പെടുത്തിയിരുന്നു. സുലേഖയുടെ ഭർത്താവും ഭർതൃസഹോദരനുമാണു കൊല്ലപ്പെട്ടത്.




