- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തക്കാളി വില കുതിച്ചുയരുന്നു; വിലക്കയറ്റം നിയന്ത്രിക്കാൻ ഇടപെടലുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: തക്കാളി വില റെക്കോർഡുകൾ തീർത്ത് കുതിക്കുന്ന പശ്ചാത്തലത്തിൽ വിലക്കയറ്റം നിയന്ത്രിക്കാൻ ഇടപെടലുമായി കേന്ദ്ര സർക്കാർ. സാധാരണ ജനങ്ങളുടെ മേൽ ഉണ്ടാവുന്ന ദുരിതം തീർക്കാൻ ലക്ഷ്യമിട്ടുള്ള നടപടികളുമായി ബുധനാഴ്ചയാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം രംഗത്തെത്തിയത്. നാഫെഡും എൻസിസിഎഫും പോലുള്ള സഹകരണ സ്ഥാപനങ്ങളോട് തക്കാളി സംഭരിക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് മന്ത്രാലയം.
ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ഉത്പാദന മേഖലകളിൽ നിന്ന് തക്കാളി സംഭവിച്ച് പ്രധാന വിപണന കേന്ദ്രങ്ങളിൽ നേരിട്ട് എത്തിച്ച് വിലക്കയറ്റം പിടിച്ചുനിർത്താമെന്നാണ് കണക്കുകൂട്ടൽ. സംഭരിക്കുന്ന തക്കാളി ഡൽഹി ഉൾപ്പെടെയുള്ള പ്രദശങ്ങളിൽ കുറഞ്ഞ വിലയിൽ വിറ്റഴിക്കുമെന്നും പറയുന്നു. വിതരണം ചെയ്യേണ്ട പ്രദേശങ്ങൾ പ്രത്യേക മാനദണ്ഡം നിശ്ചയിച്ച് കണ്ടെത്തും.
നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ (NAFED), നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ (NCCF) എന്നിവയെയാണ് തക്കാളി സംഭരണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ചില്ലറ വിപണിയിൽ വലിയ തോതിൽ വിലക്കയറ്റമുണ്ടായ മേഖലകൾ തിരിച്ചറിഞ്ഞ് അവിടങ്ങളിലായിരിക്കും ഇങ്ങനെ സംഭരിക്കുന്ന തക്കാളി വിതരണം ചെയ്യുന്നതെന്നും മന്ത്രാലയം വിശദീകരിക്കുന്നു. ഇതിനായി ദേശീയ ശരാശരിക്ക് മുകളിൽ വില വർദ്ധിച്ച സ്ഥലങ്ങൾ കണ്ടെത്തും.




