- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തേജക വിരുദ്ധ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തി; വിനേഷ് ഫോഗട്ടിന് നോട്ടീസ് അയച്ച് ദേശീയ ഉത്തേജകമരുന്ന് പരിശോധനാ സമിതി; രണ്ടാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്ന് നിർദ്ദേശം
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണിനെതിരെ ഗുസ്തി താരങ്ങൾ നടത്തിയ സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ഇന്ത്യൻ ഗുസ്തിതാരം വിനേഷ് ഫോഗട്ടിന് നോട്ടിസ് അയച്ച് ദേശീയ ഉത്തേജക മരുന്ന് പരിശോധനാ സമിതി (നാഷനൽ ആന്റി ഡോപ്പിങ് ഏജൻസി). ഉത്തേജക വിരുദ്ധ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് ഫോഗട്ടിനെതിരെ നോട്ടിസ് അയച്ചത്.
വിഷയത്തിൽ ഫോഗട്ട് രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്നും അറിയിച്ചു. വ്യാഴാഴ്ച ആരംഭിച്ച ബുഡാപെസ്റ്റിലെ റാങ്കിങ് സീരിസിൽ മത്സരിക്കാനിരിക്കെയാണ് ഫോഗട്ടിന് നോട്ടിസ് വരുന്നത്. ജൂലൈ 13 മുതൽ 16 വരേയാണ് റാങ്കിങ് സീരിസ് നടക്കുന്നത്. നിലവിൽ ഏഷ്യൻ ഗെയിംസ് ചാംപ്യനാണ് ഫോഗട്ട്.
ജൂൺ 27ന് പരിശോധനയ്ക്ക് ഹാജരാകാമെന്ന് അറിയിച്ചിരുന്നു. എന്നാൽ പരിശോധനയ്ക്കായി അന്ന് സമിതി ഉദ്യോഗസ്ഥർ എത്തിയെങ്കിലും ഫോഗട്ട് ഹാജരായില്ലെന്നും നോട്ടിസിൽ പറയുന്നു. രണ്ടാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ച് ഗുസ്തി താരങ്ങൾ നീണ്ട പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പരാതിയിൽ ആവശ്യമായ അന്വേഷണത്തിന് തയ്യാറാകത്തതിനേത്തുടർന്ന് തങ്ങളുടെ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് താരങ്ങൾ നിലപാടെടുത്തിരുന്നു.




