- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുനോ നാഷണൽ പാർക്കിൽ ആൺചീറ്റപ്പുലി ചത്തു; ശരീരത്തിൽ മുറിവുകൾ കണ്ടെത്തി
ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ആൺചീറ്റപ്പുലി ചത്ത നിലയിൽ കണ്ടെത്തി. ആഫ്രിക്കയിൽ നിന്നെത്തിച്ച സൂരജ് എന്ന ചീറ്റപ്പുലിയെയാണ് രാവിലെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇതോടെ കഴിഞ്ഞ നാലുമാസത്തിനിടെ എട്ടു ചീറ്റപ്പുലികളാണ് ചത്തത്. ശരീരത്ത് മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. മരണകാരണം പോസ്റ്റ്‌മോർട്ടത്തിനു ശേഷം മാത്രമേ വ്യക്തമാകുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ദിവസം തേജസ് എന്ന ആൺചീറ്റയും ചത്തിരുന്നു. മാർച്ച് 27ന് സാഷ എന്നു പേരായ പെൺചീറ്റ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചത്തു. ഏപ്രിൽ 23ന് ഹൃദയസംബന്ധമായ പ്രശ്‌നത്തെ തുടർന്ന് ഉദയ് എന്ന ചീറ്റയും ചത്തിരുന്നു. മെയ് 9ന് ദക്ഷ എന്ന പെൺചീറ്റ ആൺചീറ്റയുമായുള്ള പോരാട്ടത്തിലായിരുന്നു ചത്തത്. കാലാവസ്ഥ പ്രശ്‌നവും നിർജലീകരണവും മൂലം മെയ് 25ന് രണ്ട് ചീറ്റകുഞ്ഞുങ്ങൾ ചത്തിരുന്നു.
കുഞ്ഞുങ്ങളടക്കം ആറു ചീറ്റകൾ കുനോ ദേശീയ പാർക്കിൽ ചത്തപ്പോൾ, ഇതിൽ അസ്വാഭാവികത ഇല്ലെന്നാണ് അന്ന് കേന്ദ്രം പറഞ്ഞത്. 90 ശതമാനവും പോഷകാഹാര കുറവാണ് ചീറ്റകളുടെ മരണത്തിനു കാരണം. മെയ്‌മാസത്തിൽ ആറ് ചീറ്റകൾ ചത്തപ്പോൾ വരും മാസങ്ങളിൽ കൂടുതൽ എണ്ണം ചാവുമെന്ന് വന്യജീവി വിദഗ്ദ്ധർ മുന്നറിയിപ്പു നൽകിയിരുന്നു




