മുംബൈ: മൊബൈൽ ഫോണിൽ റോഡിൽ നിന്നും സെൽഫി പകർത്തുന്നതിനിടെ യുവതിയെയും ആൺസുഹൃത്തിനെയും ആക്രമിച്ച് എട്ടംഗ സംഘം. കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലെ രാജൂർ ഘട്ടിലാണ് സംഭവം. യുവതിക്കൊപ്പമുണ്ടായിരുന്ന ആൺസുഹൃത്തിൽനിന്ന് 45,000 രൂപയും പ്രതികൾ തട്ടിയെടുത്തു.

വ്യാഴാഴ്ച വൈകിട്ട് യുവതിയും ആൺസുഹൃത്തും കൂടി നടക്കാനിറങ്ങിയപ്പോഴാണ് അതിക്രമം. റോഡിൽനിന്നു സെൽഫി പകർത്തുന്നതിനിടെ ഇരുവരെയും വളഞ്ഞ എട്ടംഗ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബോറഖേഡി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്തുന്നതിന് തിരച്ചിൽ ഊർജിതമാണെന്ന് ബോറഖേഡി സ്റ്റേഷൻ ഹൗസ് ഓഫിസർ മാധവറാവു ഗരുഡ് വ്യക്തമാക്കി.