- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ് ബിജെപി നേതാവിന്റെ മരണം; നിതീഷ് കുമാറിനും തേജസ്വി യാദവിനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യം
പട്‌ന: പൊലീസ് ലാത്തിച്ചാർജിൽ ഗുരുതര പരിക്കേറ്റ് ബിജെപി നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് ബിജെപി. ആവശ്യം ഉന്നയിച്ച് ബിജെപി കോടതിയെ സമീപിച്ചു. പട്‌ന സീനിയർ പൊലീസ് സൂപ്രണ്ട് രാജീവ് മിശ്ര, ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖർ സിങ് എന്നിവരെയും പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി പ്രവർത്തകൻ കൃഷ്ണ സിങ് പട്‌ന കോടതിയിൽ പരാതി നൽകിയത്.
ബിജെപിയുടെ നിയമസഭാ മാർച്ചിനു നേരെയുണ്ടായ ലാത്തിച്ചാർജിനിടയ്ക്കാണ് പാർട്ടിയുടെ ജഹാനാബാദ് ജില്ലാ ജനറൽ സെക്രട്ടറി വിജയ് സിങ് കൊല്ലപ്പെട്ടത്. ബിഹാറിൽ ജംഗിൾ രാജ് തിരിച്ചെത്തിയെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ ജാലിയൻവാലാ ബാഗ് കൂട്ടക്കൊലയ്ക്കു നേതൃത്വം നൽകിയ ജനറൽ ഡയറിനെ പോലെയായെന്നും കേന്ദ്ര സഹമന്ത്രി നിത്യാനന്ദ് റായ് പ്രതികരിച്ചു.
അദ്ധ്യാപക നിയമനച്ചട്ടം ഭേദഗതിക്കെതിരെയാണ് ബിജെപി നിയമസഭാ മാർച്ച് നടത്തിയത്. സംസ്ഥാനത്തെ 1.7 ലക്ഷം അദ്ധ്യാപക ഒഴിവുകളിൽ ഇതര സംസ്ഥാനക്കാർക്കും അപേക്ഷിക്കാൻ അനുമതി നൽകുന്ന ഭേദഗതിയാണു കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം അംഗീകരിച്ചത്. ഇതിനെതിരെ ഉദ്യോഗാർഥികൾ പട്‌നയിൽ 11നു നടത്തിയ പ്രതിഷേധ റാലിയിൽ ഒരു വിഭാഗം അദ്ധ്യാപകരും പങ്കെടുത്തിരുന്നു. ഈ അദ്ധ്യാപകർ ആരൊക്കെയെന്നു കണ്ടെത്താൻ ജില്ലാ വിദ്യാഭ്യാസ ഓഫിസർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.




