- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലൈംഗികമായി ഉപദ്രവിച്ചെന്ന് പറഞ്ഞ് പരാതി നൽകി; ശരീരത്തിൽ കോഴിയുടെ ചോര പുരട്ടി; വ്യവസായിയെ ഹണിട്രാപ്പിൽ കുരുക്കി പണം തട്ടിയ കേസിൽ യുവതികളടക്കം നാല് പേർക്കെതിരെ കേസ്
മുംബൈ: ഹണിട്രാപ്പിൽ കുരുക്കി വ്യവസായിയിൽ നിന്നും പണം തട്ടിയ കേസിൽ രണ്ടു യുവതികളടക്കം നാലുപേർക്കെതിരേ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം. 2019-ലായിരുന്നു കേസിനാസ്പദമായ സംഭവം. കോലാപൂർ സ്വദേശിയായ 64-കാരനെ ഹണിട്രാപ്പിൽ കുരുക്കി ഭീഷണിപ്പെടുത്തി മൂന്നുകോടി രൂപ തട്ടിയെടുത്ത കേസിലാണ് മോണിക്ക ഭഗവാൻ എന്ന ദേവ് ചൗധരി, ലുബ്ന വസീർ എന്ന സപ്ന, അനിൽ ചൗധരി എന്ന ആകാശ്, മനീഷ് സോദി എന്നിവർക്കെതിരേ പൊലീസ് കുറ്റപത്രം നൽകിയത്.
പ്രതികളായ അനിൽ ചൗധരിയും സപ്നയും 2017-ലാണ് വ്യവസായിയുമായി സൗഹൃദത്തിലാകുന്നത്. ഇദ്ദേഹത്തിന്റെ ആസ്തികളെക്കുറിച്ചെല്ലാം വിശദമായി മനസിലാക്കിയ സംഘം വ്യവസായിയെ പിന്നീട് തന്ത്രപരമായി ഹണിട്രാപ്പിൽ കുരുക്കുകയായിരുന്നു.
2019-ൽ വ്യവസായി മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുന്നതിനിടെ സപ്നയും മോണിക്കയും ഇവിടേക്കെത്തി. തുടർന്ന് വ്യവസായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് പറഞ്ഞ് പരാതി ഉന്നയിക്കുകയായിരുന്നു. വ്യവസായിയുമായി മനഃപൂർവം വഴക്കുണ്ടാക്കിയ മോണിക്കയാണ് ശരീരത്തിൽ കോഴിയുടെ ചോര പുരട്ടി പരിക്കേറ്റെന്ന് അഭിനയിച്ചത്.
തന്നെയും സുഹൃത്തായ സപ്നയെയും ലൈംഗികമായി ഉപദ്രവിച്ചെന്ന് പറഞ്ഞ് പരാതി നൽകുമെന്നായിരുന്നു മോണിക്കയുടെ ഭീഷണി. വഴക്കിന്റെ വീഡിയോയും ഇവർ പകർത്തിയിരുന്നു. തുടർന്ന് 3.25 കോടി രൂപയാണ് നാലംഗസംഘം വ്യവസായിയെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. പിന്നീട് നേരത്തെ പകർത്തിയ വീഡിയോ കാണിച്ച് രണ്ടുകോടി രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് 2021-ൽ വ്യവസായി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് കേസെടുക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. മുഖ്യപ്രതിയായ മോണിക്ക കഴിഞ്ഞവർഷം ജൂണിലാണ് കേസിൽ അറസ്റ്റിലായത്.




