- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭർത്താവിന്റെ മരണശേഷം ലൈംഗിക അതിക്രമം തുടർന്ന് 20 കാരൻ; വിളിച്ചുവരുത്തി കൊലപ്പെടുത്തി യുവതി
ന്യൂഡൽഹി: ഭർത്താവിന്റെ മരണശേഷം ്‌നിരന്തരം ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 20കാരനെ കൊലപ്പെടുത്തി പക തീർത്ത് യുവതി. ഡൽഹിയിൽ ശാസ്ത്രിപാർക്ക് ഭാഗത്തായിരുന്നു സംഭവം. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശിയായ ഇരുപതുകാരി, ഇവരുടെ സുഹൃത്ത് ഇർഫാൻ (36) എന്നിവരെ പൊലീസ് പിടികൂടി. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
ബെലാ ഫാമിനു സമീപം കഴുത്തിലും ശരീരത്തിലും നിരവധി മുറിവുകളുമായി ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇതേതുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. യുവതിയുടെ ഭർത്താവ് കഴിഞ്ഞ ജനുവരിയിൽ മരിച്ചിരുന്നു. ഇതിനുശേഷം നിരവധി തവണ യുവാവ്, ഇവരെ പീഡിപ്പിച്ചു, ലൈംഗികാതിക്രമവും തുടർന്നു. ഇതു വർധിച്ചതോടെയാണ് സ്വാതന്ത്ര്യം തേടി പക വീട്ടാൻ കൊല നടത്തിയതെന്ന് യുവതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ഇതിനായി ബെലാ ഫാമിനു സമീപം യമുന കരകവിഞ്ഞൊഴുകുന്നതു കാണാമെന്നു പറഞ്ഞ് എത്തിക്കുകയായിരുന്നു. ഇവിടെവച്ച് ഇർഫാന്റെ സഹായത്തോടെ കുത്തിക്കൊന്നശേഷം മൃതദേഹം ഫാമിനു സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.




