പട്ന: ഗ്രാമവാസികളുടെ കണ്ണിൽപ്പെടാതെ കാമുകനെ നേരിട്ട് കാണുന്നതിന് വേണ്ടി ഒരു ഗ്രാമത്തിലെ മുഴുവൻ വൈദ്യുതിയും വിച്ഛേദിച്ച് യുവതി. ഗ്രാമവാസികളുടെ കണ്ണുവെട്ടിച്ച് കാമുകനെ കാണുന്നതിന് വേണ്ടിയാണ് യുവതി കടുംകൈ ചെയ്തത്. ബിഹാറിലെ ബെട്ടിയ ഗ്രാമത്തിലാണ് സംഭവം.

ഇരുവരെയും ഗ്രാമവാസികൾ കൈയോടെ പിടികൂടിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന്റെ അരിശത്തിൽ നാട്ടുകാർ യുവാവിനെ ബെൽറ്റ് കൊണ്ട് തല്ലി. നാട്ടുകാരുടെ മർദ്ദനത്തിൽ നിന്ന് യുവാവിനെ രക്ഷിക്കാൻ കാമുകി ശ്രമിക്കുന്നത് അടക്കമുള്ള ദൃശ്യങ്ങൾ വൈറലായിട്ടുണ്ട്.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടുകാർ സമ്മതം നൽകിയതോടെ, ഇരുവരുടെയും വിവാഹം ഉടൻ നടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.