- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൂഞ്ചിൽ നാല് ഭീകരരെ വധിച്ചു; വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു; വൻ ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തിയെന്ന് സൈന്യം
ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരുമായി ഏറ്റുമുട്ടൽ. ആയുധധാരികളായ നാല് വിദേശ ഭീകരരെ സുരക്ഷ സേന വധിച്ചു. ചൊവ്വാഴ്ച രാവിലെയോടെ സംയുകത ഓപ്പറേഷനിലൂടെയാണ് സൈന്യം ഭീകരരെ വധിച്ചത്. ഒരു വലിയ ഭീകരാക്രമണ പദ്ധതിയാണ് പരാജയപ്പെടുത്തിയതെന്ന് സൈന്യം അറിയിച്ചു.
ഇന്നലെ രാത്രി 11.30 ഓടെയാണ് സംയുക്ത സേന ഭീകരർക്കായി തെരച്ചിൽ നടത്തിയതും ഏറ്റുമുട്ടൽ നടന്നതും. പൂഞ്ചിലെ സിന്ധാര മേഖലയിൽ ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൈന്യം ജമ്മു കശ്മീർ പൊലീസുമായി ചേർന്ന് സംയുക്ത തെരച്ചിൽ ആരംഭിച്ചത്. ഇവരിൽ നിന്ന് വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
നാല് ചൈനീസ് നിർമ്മിത എ.കെ റൈഫിളുകളും രണ്ട് പിസ്റ്റളുകളും ഉൾപ്പെടെ മറ്റ് യുദ്ധ സമാന ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. അതേസമയം, ദക്ഷിണ കശ്മീരിലെ ക്വയ്മോ കുൽഗാം, ഹെഫ് ഷോപിയാൻ, അനന്തനാഗ് ടൗൺ എന്നിവിടങ്ങളിൽ ഭീകര വിരുദ്ധ സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യേക വിഭാഗവും, രാഷ്ട്രീയ റൈഫിൾസും, ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് ദൗത്യത്തിൽ പങ്കെടുത്തത്.




