- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആൻഡമാനിലേക്ക് ഇനി കൂടുതൽ വിമാനമെത്തും; വീർ സവർക്കർ വിമാനത്താവളത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡൽഹി: ആൻഡമാനിലേക്ക് ഇനി കൂടുതൽ വിമാനമെത്തും. പോർട്ട് ബ്ലെയറിലെ വീർ സവർക്കർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ സംയോജിത ടെർമിനൽ കെട്ടിടം വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഏകദേശം 710 കോടി രൂപ നിർമ്മാണ ചെലവ് വരുന്ന പുതിയ ടെർമിനൽ കെട്ടിടത്തിന് പ്രതിവർഷം 50 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയും.
പോർട്ട് ബ്ലെയറിലാണ് പരിപാടി നടക്കുന്നതെങ്കിലും വീർ സവർക്കർ രാജ്യാന്തര വിമാനത്താവളത്തിന്റെ യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി വർധിപ്പിക്കണമെന്ന ആവശ്യം നിറവേറ്റപ്പെടുന്നതിനാൽ രാജ്യം മുഴുവൻ ആ കേന്ദ്ര ഭരണ പ്രദേശത്തേയ്ക്ക് ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആൻഡമാൻ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ ശേഷിയുള്ള വിമാനത്താവളം വേണമെന്നും ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലുള്ള ടെർമിനലിന് ഇതുവരെ 4000 വിനോദ സഞ്ചാരികളെ കൈകാര്യം ചെയ്യാനുള്ള ശേഷിയാണുണ്ടായിരുന്നത്. എന്നാൽ പുതിയ ടെർമിനലിൽ ഇത് 11,000 ആയി ഉയർന്നിട്ടുണ്ടെന്നും ഇപ്പോൾ ഏത് സമയത്തും 10 വിമാനങ്ങൾ വിമാനത്താവളത്തിൽ പാർക്ക് ചെയ്യാനാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
കൂടുതൽ വിമാനങ്ങളും വിനോദസഞ്ചാരികളും ഈ മേഖലയിലേക്ക് കൂടുതൽ തൊഴിലവസരങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പോർട്ട് ബ്ലെയറിന്റെ പുതിയ ടെർമിനൽ കെട്ടിടം യാത്ര സുഗമമാക്കുകയും വ്യാപാരം ചെയ്യുന്നത് ലളിതമാക്കുകയും ബന്ധിപ്പിൽ വർധിപ്പിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വളരെക്കാലമായി ഇന്ത്യയിൽ വികസനാവസരങ്ങൾ വൻ നഗരങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയായിരുന്നു. ദീർഘകാലമായി രാജ്യത്തെ ആദിവാസി, ദ്വീപ് മേഖലകൾ വികസനരഹിതമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ, മുൻകാല സർക്കാരുകളുടെ തെറ്റുകൾ വളരെ സൂക്ഷ്മതയോടെ തിരുത്തുക മാത്രമല്ല, പുതിയ സംവിധാനം കൊണ്ടുവന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.




