- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജിമ്മിൽ ട്രേഡ്മില്ലിൽ ഓടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 24കാരൻ മരിച്ചു
ന്യൂഡൽഹി: ജിമ്മിൽ ട്രേഡ്മില്ലിൽ ഓടുന്നതിനിടെ 24കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഡൽഹിയിലെ രോഹിണിയിലാണ് സംഭവം. ഗുരുഗ്രാമിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ബി-ടെക് ബിരുദാധാരിയായ സാക്ഷം പ്രുതി എന്ന യുവാവാണ് മരിച്ചത്.
രോഹിണിയിലെ സെക്ടർ 15-ൽ ജിംപ്ലെക്സ് ഫിറ്റ്നസ് സെന്ററിലായിരുന്നു ഇയാൾ വ്യായാമം ചെയ്ത് വന്നിരുന്നത്. സംഭവത്തിൽ ജിം മാനേജറെ പൊലീസ് അറസ്റ്റ് ചെയ്തു. മനഃപൂർവമായ നരഹത്യയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ 7.30 ഓടെ ട്രേഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ സാക്ഷം പ്രുതി വൈദ്യുതാഘാതമേറ്റ് മരിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വൈദ്യുതാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
Next Story




