- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശ്രീനഗറിൽ 'മൂർച്ചയുള്ള ആയുധങ്ങൾ'ക്ക് നിരോധനം; സാധാരണക്കാരുടെ ജീവന് ഭീഷണിയായതിനാലെന്ന് വിശദീകരണം
ശ്രീനഗർ: ജമ്മു-കശ്മീരിൽ അക്രമ സംഭവങ്ങൾ തുടരുന്ന സാഹചര്യത്തിൽ ശ്രീനഗറിൽ 'മൂർച്ചയുള്ള ആയുധങ്ങൾ'ക്ക് നിരോധനം ഏർപ്പെടുത്തി. ജില്ലാ കലക്ടർ മുഹമ്മദ് ഐജാസ് ആസാദ് വെള്ളയാഴ്ച പുറത്തുവിട്ട ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. ഉത്തരവ് പ്രകാരം മൂർച്ചയുള്ള ആയുധങ്ങൾ വിൽക്കാനോ വാങ്ങനോ കൊണ്ടുനടക്കാനോ പാടില്ല. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും. പൊതുസ്ഥലങ്ങളിൽ മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ടുനടക്കുന്നത് സാധാരണക്കാരുടെ ജീവന് ഭീഷണിയാണെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു.
ഗാർഹിക, കാർഷിക, ശാസ്ത്രീയ, വ്യാവസായിക ആവശ്യങ്ങൾക്കല്ലാതെ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കായി 9 ഇഞ്ചിൽ കൂടുതൽ നീളമുള്ളതോ രണ്ടിഞ്ചിൽ കൂടുതൽ വീതിയുള്ളതോ ആയ മൂർച്ചയുള്ള ആയുധങ്ങൾ കൈവശം വയ്ക്കുന്നത് ആയുധ നിയമം 1959 പ്രകാരം കുറ്റകരമാണെന്ന് ഉത്തരവിൽ വ്യക്തിമായിട്ടുണ്ട്.
നിരോധനം അടിയന്തരമായി നടപ്പാക്കണമെന്നാണ് ഉത്തരവ്. ഇനി മുതൽ സ്ഥാനങ്ങളിൽ ഇത്തരം ആയുധങ്ങൾ വിൽക്കാനോ വാങ്ങാനോ പാടില്ലെന്ന് പൊലീസ് അറിയിച്ചു. ഒരു മനുഷ്യന്റെ ശരീരത്തിൽ മുറിവുണ്ടാക്കാൻ കഴിയുന്ന ഏതൊരു വസ്തുവിനെയും മൂർച്ചയുള്ള ആയുധമായി കണക്കാവുന്നതാണെന്നും കലക്ടർ അറിയിച്ചു. നിയമ പാലകർ, കശാപ്പു ജോലികൾ, ഇലക്ട്രിക്കൽ ജോലി ചെയ്യുന്നവർ, ആശാരിമാർ, പാചകക്കാർ എന്നിവർക്ക് നിരോധനം ബാധകമാവില്ലെന്നും ഉത്തരവിൽ പറയുന്നു. പക്കലുള്ള മൂർച്ചയുള്ള ആയുധം 72 മണിക്കൂറിനകം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കണമെന്നാണ് നിർദ്ദേശം.




