- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബംഗാളിലെ മാൽഡയിൽ യുവതികളെ മർദിച്ച് അർധനഗ്നരാക്കി നടത്തി; അഞ്ചു പേർ കസ്റ്റഡിയിൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മാൽഡയിൽ രണ്ട് യുവതികളെ ഒരുകൂട്ടം സ്ത്രീകൾ ക്രൂരമായി മർദിച്ച് അർധനഗ്‌നരായി നടത്തിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അഞ്ച് പേർ പിടിയിൽ. ക്രൂരമർദനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
മാൽഡയിലെ പകുഹത് മേഖലയിൽ നാല് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. സമീപത്തെ കടകളിൽ യുവതികൾ മോഷണശ്രമം നടത്തിയതോടെ കടയുടമകളായ സ്ത്രീകൾ ഇവരെ പിടികൂടി മർദിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. മർദനമേറ്റ രണ്ട് യുവതികളും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. മർദനത്തെക്കുറിച്ച് അവരോ മോഷണ ശ്രമത്തെക്കുറിച്ച് കടയുടമകളോ പരാതി നൽകിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
ക്രൂര മർദനത്തിന്റെ വീഡിയോ ശനിയാഴ്ച സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ വലിയ പ്രതിഷേധവും ഉയർന്നു. മണിപ്പൂർ സംഭവത്തിന് സമാനമായ സംഭവം ബംഗാളിലും അവർത്തിച്ചതോടെ മമത ബാനർജി സർക്കാരിനെതിരേ ബിജെപിയും വലിയ വിമർശനം ഉയർത്തി.




