- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മേഘാലയ മുഖ്യമന്ത്രിയുടെ ഓഫീസിന് നേർക്ക് ആൾക്കൂട്ട ആക്രമണം; അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്
ഷില്ലോങ്: മേഘാലയ മുഖ്യമന്ത്രി കൊണാർഡ് സാങ്മയുടെ ഓഫീസിന് നേർക്ക് ആൾക്കൂട്ടത്തിന്റെ ആക്രമണം. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്. തുറ ടൗണിലെ ഓഫിസിന് നേർക്കാണ് ആക്രമണം നടന്നത്. നൂറുകണക്കിന് ആളുകളാണ് ഓഫീസിന് പുറത്തു തടിച്ചുകൂടിയത്. മുഖ്യമന്ത്രി സമരക്കാരുമായി സംസാരിക്കുന്നതിനിടെയാണ് കല്ലേറുണ്ടായത്.
തുറ ടൗണിനെ സംസ്ഥാനത്തിന്റെ ശൈത്യകാല തലസ്ഥാനമാക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്നവരുമായി ചർച്ചയ്ക്ക് എത്തിയതായിരുന്നു മുഖ്യമന്ത്രി. ഗാരോ മലനിര കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘടനകൾ ദീർഘനാളായി ഈ ആവശ്യം ഉന്നയിച്ച് നിരാഹാര സമരത്തിലാണ്.
മുഖ്യമന്ത്രി എത്തിയതിന് പിന്നാലെ ഓഫീസ് വളഞ്ഞ ജനക്കൂട്ടം ഓഫീസിലേക്ക് കല്ലെറിയുകയായിരുന്നു. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. രാത്രിവൈകിയും മുഖ്യമന്ത്രിക്ക് ഓഫീസിന് പുറത്തിറങ്ങാനുള്ള സാഹചര്യമുണ്ടായിട്ടില്ല.




