ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിന് ഇല്ലെന്നും ജനതാദൾ സെകുലർ സ്വതന്ത്രമായി മത്സരിക്കുമെന്ന് എച്ച്.ഡി. ദേവഗൗഡ. എൻഡിഎയുമായി സഹകരിക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ദേവഗൗഡയുടെ പ്രതികരണം.

ബെംഗളൂരുവിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ദേവഗൗഡയുടെ പ്രതികരണം. ''ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസ് സ്വതന്ത്രമായി മത്സരിക്കും. പാർട്ടി ശക്തമായ സ്ഥലങ്ങളിൽ മാത്രമാണ് സ്ഥാനാർത്ഥികളെ നിർത്തുന്നത്.'' ദേവഗൗഡ വ്യക്തമാക്കി.

കോൺഗ്രസ് സർക്കാരിനെതിരെ പലവിഷയങ്ങളിലും ബിജെപിയുമായി സഹകരിക്കുമെന്ന് ദേവഗൗഡയുടെ മകൻ എച്ച്.ഡി. കുമാരസ്വാമി നേരത്തെ പറഞ്ഞിരുന്നു. ഇതാണ് തിരഞ്ഞെടുപ്പിൽ എൻഡിഎയുമായി സഹകരിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് ആക്കംകൂട്ടിയത്. പത്ത് ബിജെപി എംഎൽഎമാരെ സഭയിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് ജെഡിഎസ് ബിജെ.പി എംഎൽഎമാർ സംയുക്തമായി നിയമസഭാ സമ്മേളനം ബഹിഷ്‌കരിച്ചിരുന്നു.