ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ എൻജിന്റെ അറ്റകുറ്റ പണികൾക്കിടെ സ്പൈസ് ജെറ്റ് വിമാനത്തിന് തീപിടിച്ചു. ജീവനക്കാർ സുരക്ഷിതരാണെന്ന് വിമാന കമ്പനി അധികൃതർ അറിയിച്ചു.

എൻജിനുകളിലൊന്നിൽ നിന്നാണ് തീ പടർന്നത്. ഉടൻ അഗ്‌നിശമനസേനയെ എത്തിച്ച് തീയണച്ചു. മറ്റൊരു വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ പകർത്തിയ തീപിടിത്ത ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.