റാഞ്ചി: പതിനൊന്നുവയസുകാരനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. ഝാർഖണ്ഡിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ രണ്ടാനമ്മയെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.

പത്തുവർഷം മുൻപ് ആദ്യ ഭാര്യ പാമ്പുകടിയേറ്റ് മരിച്ചതിന് പിന്നാലെയാണ് കുട്ടിയുടെ അച്ഛൻ പ്രതിയായ യുവതിയെ വിവാഹം ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി രണ്ടാനമ്മയും കുട്ടിയും തമ്മിൽ വഴക്കിട്ടിരുന്നു. അതിന് പിന്നാലെ പതിനൊന്നുകാരനെ യുവതി ഇരുമ്പ് വടികൊണ്ട് അടിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നത് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.