നോയിഡ: അതിശക്തമായ മഴയിൽ ഉത്തർ പ്രദേശിലെ നോയിഡയിൽ ഹിൻഡോൺ നദി കരകവിഞ്ഞൊഴുകിയതോടെ താഴ്ന്ന പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഗ്രേറ്റർ നോയിഡയിൽ മുന്നൂറോളം ഓൺലൈൻ ടാക്‌സി കാറുകൾ വെള്ളത്തിൽ മുങ്ങി. വെള്ളക്കെട്ടിൽ കാറുകൾ മുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

നദി കരകവിഞ്ഞൊഴുകിയതോടെ നൂറു കണക്കിനാളുകളെ പ്രതികൂലമായി ബാധിച്ചെന്നും ഇവരെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായും ജില്ലാ അധികൃതർ വ്യക്തമാക്കി. നിരവധി പേർ ദൂരെയുള്ള ബന്ധുവീടുകളിലേക്കും ക്യാംപുകളിലേക്കും മാറിത്താമസിച്ചതായും അധികൃതർ അറിയിച്ചു.