ചെന്നൈ: ബിജെപി തമിഴ് നാട് ഘടകം അധ്യക്ഷൻ കെ. അണ്ണാമലൈ നയിക്കുന്ന സംസ്ഥാന പദയാത്രയിൽ എടപ്പാടി പളനിസ്വാമി പങ്കെടുക്കില്ല. നാളെ രാമേശ്വരത്ത് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണമാണ് എഐഎഡിഎംകെ ജനറൽ സെക്രട്ടറി നിരസിച്ചത്.

കേന്ദ്ര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിലേക്ക് ബിജെപിയുടെ എല്ലാ ഘടകക്ഷികളെയും നേരിട്ട് ക്ഷണിച്ചിരുന്നു. തമിഴ്‌നാട്ടിൽ മുന്നണിയെ നയിക്കുന്നത് തങ്ങളാണെന്ന നിലപാടിലാണ് എഐഎഡിഎംകെ. അതേസമയം ഇപിഎസ്‌സിന് ശാരീരിക അസ്വാസ്ഥ്യമുണ്ടെന്നുംൃ യോഗത്തിലേക്ക് പ്രതിനിധിയെ അയക്കുന്നത് പാർട്ടി പരിഗണിക്കുമെന്നും മുൻ മന്ത്രി പി.തങ്കമണി പ്രതികരിച്ചു.