- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുട്ടികളില്ലാത്തതിന്റെ പേരിൽ ബന്ധു നിരന്തരം അധിക്ഷേപിച്ചു; ജീവനൊടുക്കി യുവതി
ചണ്ഡിഗഡ: കുട്ടികൾ ജനിക്കാത്തതിന്റെ പേരിൽ കുടുംബാംഗങ്ങളിൽനിന്നു നിരന്തരം കുത്തുവാക്കുകൾ കേൾക്കേണ്ടിവന്ന യുവതി ജീവനൊടുക്കി. പഞ്ചാബിലെ തൽവാരയിലെ സാത്‌വയിലാണു സംഭവം. 43 വയസ്സുകാരിയെയാണു വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടികളില്ലാത്തതിൽ യുവതിക്കു പ്രയാസമുണ്ടായിരുന്നെന്നും ഒരു ബന്ധു നിരന്തരം ആക്ഷേപിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. യുവതി ആത്മഹത്യ ചെയ്ത ശനിയാഴ്ച പോലും ബന്ധു ബുദ്ധിമുട്ടിച്ചിരുന്നു. സംഭവത്തിൽ യുവതിയുടെ മൂത്ത സഹോദരിയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Next Story




