- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോടതിയലക്ഷ്യക്കേസിലെ ശിക്ഷയായി ഡോക്ടറുടെ ലൈസൻസ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: കോടതിയലക്ഷ്യക്കേസിലെ ശിക്ഷയായി ഡോക്ടറുടെ ലൈസൻസ് റദ്ദാക്കാൻ കോടതികൾക്ക് അധികാരമില്ലെന്ന് നിരീക്ഷിച്ച് സുപ്രീം കോടതി. ഡോക്ടറുടെ ലൈസൻസ് റദ്ദാക്കിയ നടപടി കൽക്കട്ട ഹൈക്കോടതിയടക്കം ശരിവച്ചതിന് എതിരെയാണ് ഡോക്ടർ സുപ്രീം കോടതിയെ സമീപിച്ചത്. കോടതിയലക്ഷ്യ അധികാരം ഉപയോഗിക്കുമ്പോൾ കോടതികൾ അതിവൈകാരികമായി പ്രവർത്തിക്കരുതെന്ന് ജസ്റ്റിസുമാരായ ബി ആർ ഗവായ്, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ബംഗാളിലെ സിലിഗുരി മുനിസിപ്പൽ കോർപറേഷൻ അനുവദിച്ച പ്ലാനിനു വിരുദ്ധമായി നിർമ്മാണ പ്രവർത്തനം നടത്തിയ കേസിൽ ഉത്തരവ് ലംഘിച്ചതിന് ഒരു ഡോക്ടർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ഡോക്ടറുടെ ലൈസൻസും കോടതി റദ്ദാക്കി. കൽക്കട്ട ഹൈക്കോടതി ഉൾപ്പെടെ അപ്പീൽ കോടതികൾ ഇത് ശരിവച്ചതോടെയാണ് ഡോക്ടർ സുപ്രീം കോടതിയെ സമീപിച്ചത്.
കോടതിയലക്ഷ്യ നിയമപ്രകാരം, ആറുമാസത്തിൽ കൂടാത്ത തടവോ 2,000 രൂപ പിഴയോ ആണ് ശിക്ഷയെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. കോടതിയലക്ഷ്യത്തിന് കുറ്റക്കാരനായ ഒരാൾക്ക് മറ്റൊരു ശിക്ഷയും നിർദ്ദേശിക്കാനാവില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.




