- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്താകെയുള്ളത് 3,682 കടുവകൾ; ഏറ്റവുമധികം കടുവകളുള്ളത് ജിം കോർബറ്റ് ടൈഗർ റിസർവിൽ
ദെഹ്‌റാദൂൺ: പുതിയ കണക്കുകൾ പ്രകാരം രാജ്യത്താകെയുള്ളത് 3,682 കടുവകളെന്ന് റിപ്പോർട്ട്. സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത് മധ്യപ്രദേശാണ്. ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച കണക്കുകളെക്കാൾ ഉയർന്നതാണിത്. പ്രൊജ്ക്ട് ടൈഗറിന്റെ ഏപ്രിലിൽ നടന്ന 50-ാം വാർഷിക വേളയിൽ രാജ്യത്താകെയുള്ളത് 3,167 കടുവകളെന്നായിരുന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ രാജ്യമൊട്ടാകെ നടത്തിയ സർവേ പര്യവസാനിച്ചതോടെ കടുവകളുടെ എണ്ണം വീണ്ടും ഉയർന്നു.
'സ്റ്റാറ്റസ് ഓഫ് ടൈഗേഴ്സ്:കോ-പ്രിഡറ്റേർസ് ആൻഡ് പ്രേ ഇൻ ഇന്ത്യ 2022' എന്ന് പേരിട്ടിരിക്കുന്ന റിപ്പോർട്ട് ജൂലായ് 29 അന്താരാഷ്ട്ര കടുവ ദിനത്തിൽ ഉത്തരാഖണ്ഡിലെ കോർബറ്റ് ടൈഗർ റിസർവിൽ നടന്ന ചടങ്ങിലാണ് പുറത്തിറക്കിയത്. രാജ്യത്താകെയുള്ള 53 കടുവ സങ്കേതങ്ങളിൽ ഏറ്റവുമധികം കടുവകളുള്ളത് ജിം കോർബറ്റ് ടൈഗർ റിസർവിലാണ് (260 കടുവകൾ).
150 കടുവകളുമായി രണ്ടാം സ്ഥാനത്ത് കർണാടകത്തിലാണ് ബന്ദിപ്പുരാണ്. കർണാടകത്തിലെ തന്നെ നാഗർഹോളെ ടൈഗർ റിസർവാണ് മൂന്നാം സ്ഥാനത്ത്. 141 കടുവകളാണ് കടുവ സങ്കേത്തിലാകെയുള്ളത്. കടുവകളുടെ എണ്ണം ഏറ്റവുമധികമുള്ള ആദ്യ അഞ്ച് കടുവ സങ്കേതങ്ങളിൽ അഞ്ചാം സ്ഥാനത്ത് തമിഴ്‌നാട്ടിലെ മുതുമലൈ കടുവ സങ്കേതമാണ്. 114 കടുവകളാണ് സങ്കേതത്തിലാകെയുള്ളത്. ഇതോടെ ലോകത്താകെയുള്ള 75 ശതമാനം കടുവകളുടെയും വാസസ്ഥലമായി ഇന്ത്യ മാറി.
മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ കടുവകളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായി. രാജ്യത്ത് ഏറ്റവുമധികം കടുവകളുള്ള സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്താണ് മധ്യപ്രദേശ് (785 കടുവകൾ). 563 കടുവകളുമായി രണ്ടാം സ്ഥാനത്ത് കർണാടകമാണ്. 560 കടുവകളുമായി മൂന്നാം സ്ഥാനത്ത് ഉത്തരാഖണ്ഡാണ്. തമിഴ്‌നാട് (306), അസം (227), കേരളം (213) എന്നിങ്ങനെ പോകുന്നു കണക്കുകൾ.




