ന്യൂഡൽഹി: ഗായകൻ സിദ്ധു മൂസേവാല വധക്കേസിലെ പ്രതികളിലൊരാളായ സച്ചിൻ ബിഷ്‌ണോയിയെ ഇന്ത്യക്ക് കൈമാറി അസർബൈജാൻ. ഗുണ്ടാ തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ബന്ധു കൂടിയായ സച്ചിനെ ഡൽഹി പൊലീസ് സ്‌പേഷ്യൽ സെല്ലാണ് അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്ന് പിടികൂടിയത്.

2022 മെയ് 29-നാണ് കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ധു മൂസേവാല വെടിയേറ്റ് മരിച്ചത്. സുരക്ഷ എഎപി സർക്കാർ പിൻവലിച്ചതിന് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. ഒടുവിൽ അന്വേഷണം ചെന്നെത്തിയത് ലോറൻസ് ബിഷ്‌ണോയ് എന്ന ഗുണ്ടാ തലവനിലേക്കായിരുന്നു. അയാളുടെ അടുത്ത അനുയായി ഗോൾഡി ബ്രാറും പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നു.

കേസിലെ മറ്റൊരു പ്രതിയായ വിക്രംജീത്ത് സിംങിനെ കഴിഞ്ഞ ആഴ്‌ച്ച എൻഐഎ അറസ്റ്റ് ചെയ്യതിരുന്നു. മൂസേവാലയെ കൊലപ്പെടുത്തിയത് ആറു പേർ ചേർന്നാണെന്നും ഉപയോഗിച്ചത് എകെ 47 ആണെന്നുമാണ് ഡൽഹി പൊലീസ് കണ്ടെത്തിയിരുന്നു. ഗ്രനേഡുകൾ, തോക്കുകൾ, പിസ്റ്റളുകൾ, റൈഫിലുകൾ എന്നിവയും അറസ്റ്റിലായവരിൽ നിന്നും കണ്ടെടുത്തു. മുഖ്യ പ്രതികളിൽ ഒരാലായ സച്ചിൻ ബിഷ്‌ണോയിയുടെ പേരിൽ അയുധ കടത്തുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് ആരോപിക്കപ്പെടുന്നത്. ഇവ ലോറൻസ് ബിഷ്‌ണോയിയുടെയും ഗോൾഡി ബ്രാറിന്റ്റെയും സഹായത്തോടെ നടത്തിയെന്ന പേരിൽ നിരവധി കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്.