- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തെലുഗ് നടിയും കോൺഗ്രസ് മുൻ എംഎൽഎയുമായ ജയസുധ ബിജെപിയിൽ ചേർന്നു
ബംഗ്ലൂരു: തെലുഗ് നടിയും മുൻ കോൺഗ്രസ് എംഎൽഎയുമായ ജയസുധ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് വെച്ച് തെലങ്കാന ബിജെപി അധ്യക്ഷൻ കിഷൻ റെഡ്ഡിയിൽ നിന്ന് അംഗത്വം ഏറ്റുവാങ്ങി. ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്ഗും ഒപ്പമുണ്ടായിരുന്നു. കോൺഗ്രസ്, ടിഡിപി, വൈഎസ്ആർ കോൺഗ്രസ് എന്നീ പാർട്ടികളിൽ പ്രവർത്തിച്ചിട്ടുണ്ട്. തെലുങ്ക് തമിഴ് സിനിമ രംഗത്ത് സജീവമാണ് ജയസുധ. മലയാളത്തിൽ ഇഷ്ടം അടക്കം നിരവധി ചിത്രങ്ങളിൽ ജയസുധ വേഷമിട്ടിട്ടുണ്ട്.
കഴിഞ്ഞ വർഷം തെലുങ്കാനയിൽ നടന്ന മുനുഗോഡ് ഉപതെരഞ്ഞെടുപ്പിന് മുൻപ് ബിജെപി ജയസുധയെ പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. അന്ന് ജയസുധയ്‌ക്കൊപ്പം ക്ഷണം കിട്ടിയ രാജഗോപാൽ റെഡ്ഡി ഇപ്പോൾ ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗമാണ്. സെക്കന്തറബാദ് നിയമസഭ മണ്ഡലത്തിൽ നിന്നും 2009ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഇവർ വിജയിച്ചിരുന്നു. 2016 ൽ ആന്ധ്ര പ്രദേശ് വിഭജനത്തിന് ശേഷം ഇവർ തെലുങ്ക് ദേശം പാർട്ടിയിൽ ചേർന്നു. 2019 തെരഞ്ഞെടുപ്പ് കാലത്ത് ഇവർ വൈഎസ്ആർ കോൺഗ്രസിൽ ചേർന്നിരുന്നു. എന്നാൽ വൈകാതെ അവിടെ നിന്ന് രാജിവച്ചിരുന്നു.
അവസാനമായി ജയസുധ പ്രധാന വേഷം ചെയ്ത ചിത്രം തമിഴിൽ വാരിസാണ്. വിജയ് നായകനായ ചിത്രത്തിൽ വിജയിയുടെ അമ്മയായാണ് ജയസുധ അഭിനയിച്ചത്. ഈ ചിത്രം വലിയ വിജയമാണ് നേടിയത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രമായ 'വാരിസാ'ണ് വിജയ്‌യുടേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. പൊങ്കൽ റിലീസായി തമിഴിലും തെലുങ്കിലുമായി ഹരിപിക്‌ചേഴ്‌സ് ഇ ഫോർ എന്റർടെയ്ന്മെന്റ്, എയ്‌സ് എന്നിവർ ചേർന്നാണ് കേരളത്തിൽ വിജയ്‌യുടെ ചിത്രം പ്രദർശനത്തിന് എത്തിച്ചത്. 200 കോടിയിലേറെ ചിത്രം കളക്ഷൻ നേടി.




