പട്‌ന: നിതീഷ് കുമാർ സർക്കാരിന്റെ ജാതി സെൻസസ് വെറും രാഷ്ട്രീയ നീക്കമാണെന്നു തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ജാതി സെൻസസല്ല, വെറും ജാതി സർവേയാണ് നിതീഷ് സർക്കാർ നടത്തുന്നത്. ജാതി സെൻസസിലൂടെ സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനാണ് നിതീഷ് ലാലു കൂട്ടുകെട്ടിന്റെ ശ്രമമെന്നും പ്രശാന്ത് കിഷോർ ആരോപിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപാണ് നിതീഷ് കുമാർ ജാതി സെൻസസിനു തയാറായത്. നിതീഷും ലാലുവും പതിറ്റാണ്ടുകളായി അധികാരത്തിലുണ്ടായിട്ടും ജാതി സെൻസസ് നടത്താതിരുന്നത് എന്തു കൊണ്ടാണെന്നും പ്രശാന്ത് കിഷോർ ചോദിച്ചു.

സമൂഹത്തെ ഭിന്നിപ്പിച്ചു നിർത്തിയാലേ ജാതി രാഷ്ട്രീയം കളിക്കാൻ കഴിയുകയുള്ളു. ബിഹാറിന്റെ യഥാർഥ പ്രശ്‌നം നിരക്ഷരതയാണ്. ജനങ്ങൾക്കു വിദ്യാഭ്യാസമുണ്ടായാൽ നിരക്ഷര നേതാക്കളെ ആരു മാനിക്കുമെന്നും പ്രശാന്ത് കിഷോർ പരിഹസിച്ചു.