- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മണിപ്പുരിലെ ബിഷ്ണുപുരിൽ സംഘർഷം; 17 പേർക്ക് പരുക്കേറ്റു; കണ്ണീർ വാതകം പ്രയോഗിച്ചു
ഇംഫാൽ: മണിപ്പുരിലെ ബിഷ്ണുപുർ ജില്ലയിൽ പ്രദേശവാസികളും സുരക്ഷാസേനയും തമ്മിലുണ്ടായ സംഘർഷത്തിൽ പതിനേഴ് പേർക്ക് പരുക്കേറ്റു. സുരക്ഷാസേന സ്ഥാപിച്ച ബാരിക്കേഡുകൾ സ്ത്രീകളുൾപ്പെടെ മറികടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. കങ്വായ്, ഫൗഗാക്ചാവോ പ്രദേശങ്ങളിലുണ്ടായ അക്രമത്തെതുടർന്ന് സുരക്ഷാസേന കണ്ണീർ വാതകം പ്രയോഗിച്ചു.
നേരത്തെ ചുരാചന്ദ്പുരിൽ കലാപത്തിൽ കൊല്ലപ്പെട്ട കുക്കിസോമി വിഭാഗക്കാരുടെ സംസ്‌കാരം ഹൈക്കോടതി നിർദേശത്തെ തുടർന്ന് നിർത്തിവെച്ചിരുന്നു. ബിഷ്ണുപുരുമായി അതിരിടുന്ന ജില്ലയാണ് ചുരാചന്ദ്പുർ.
സംസ്‌കാരം നടത്താനുദ്ദേശിച്ച സ്ഥലത്തേക്ക് പോകാൻ അനുവദിക്കണമെന്ന ആവശ്യവുമായാണ് പ്രദേശവാസികൾ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത്. നിരവധിപ്പേർ സംഘർഷത്തിൽ ചേർന്നതോടെയാണ് സുരക്ഷാസേന കണ്ണീർ വാതകം പ്രയോഗിച്ചത്. സംഭവത്തിനു പിന്നാലെ ഇംഫാൽ ഈസ്റ്റിലും ഇംഫാൽ വെസ്റ്റിലും നിരോധനാജ്ഞയിൽ നൽകിയ ഇളവ് റദ്ദാക്കി.




