- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സി.ആർ. പാട്ടീലിനെതിരേ അഴിമതി ആരോപണം; ഗുജറാത്ത് ബിജെപിയിൽ ഭിന്നതയേറുന്നു; സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് സിങ് വഗേല രാജിവെച്ചു
അഹമ്മദാബാദ്: ഗുജറാത്ത് ബിജെപി നേതൃത്വത്തിൽ ഭിന്നത രൂക്ഷമായതിന് പിന്നാലെ പ്രമുഖ നേതാവ് സ്ഥാനം രാജിവെച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന പ്രദീപ് സിൻഹ് വഗേലയാണ് സ്ഥാനം രാജിവെച്ചത്. ഗാന്ധിനഗറിലെ പാർട്ടിയുടെ സംസ്ഥാന ആസ്ഥാനമായ ശ്രീ കമലത്തിന്റെ ചുമതലയുള്ള നേതാവായിരുന്നു വഗേല.
വിവിധ പാർട്ടി നേതാക്കൾക്ക് വകുപ്പുകൾ വിഭജിച്ച് നൽകിയതിൽ ഗുജറാത്ത് ബിജെപി അധ്യക്ഷൻ സി ആർ പാട്ടീൽ അഴിമതി നടത്തിയെന്ന് ആരോപണമുയർന്നിരുന്നു.ആരോപണമുന്നയിച്ചതിന് മൂന്ന് ബിജെപി പ്രവർത്തകരെ ദക്ഷിണ ഗുജറാത്തിൽ നിന്ന് സൂറത്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ചൗര്യസി മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ സന്ദീപ് ദേശായിയാണ് പരാതി നൽകിയത്. സമാനമായ മറ്റൊരു കേസിൽ പാട്ടീലിനെ അപകീർത്തിപ്പെടുത്തിയതിന് ജിനേന്ദ്ര ഷായെ സൂറത്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
വിവാദങ്ങൾക്ക് പിന്നാലെ, ഏപ്രിലിൽ ജനറൽ സെക്രട്ടറി ഭാർഗവ് ഭട്ടിനെ പാർട്ടിയുടെ തലപ്പത്ത് നിന്ന് ഒഴിവാക്കുകയും ചെയ്തു. ഈ സംഭവ വികാസങ്ങളുടെ തുടർച്ചയാണ് പ്രദീപ് സിൻഹ് വഗേലയുടെ രാജി.
2010 ഓഗസ്റ്റ് പത്തിനാണ് വഗേല ഗുജറാത്ത് ബിജെപി. ജനറൽ സെക്രട്ടറിയായി നിയമിതനായത്. കുറച്ചുദിവസം മുൻപ് താൻ രാജി സമർപ്പിച്ചിരുന്നെന്ന് വഗേല വാർത്താ ഏജൻസിയായ എ.എൻ.ഐയോടു പറഞ്ഞു. എന്നാൽ എന്തുകൊണ്ട് രാജിവെച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ബിജെപി. സംസ്ഥാന ആസ്ഥാനം ശ്രീകമലത്തിന്റെ ചുമതലക്കാരൻ കൂടിയായിരുന്നു വഗേല.




