മംഗളൂരു: പ്രമുഖ വ്യവസായി അപാർട്ട്‌മെന്റിന്റെ പതിനേഴാം നിലയിൽനിന്ന് വീണു മരിച്ചു. ഗുരുപൂർ സ്വദേശി കെ. മോഹൻ അമിൻ (62) ആണ് മരിച്ചത്.

ഞായറാഴ്ച മംഗളൂരു ബെൻഡൂരിലെ അപാർട്ട്‌മെന്റിലാണ് സംഭവം. മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്ന കുറിപ്പ് ലഭിച്ചതായി കദ്രി പൊലീസ് പറഞ്ഞു. സംഭവത്തിൽ കദ്രി പൊലീസ് കേസെടുത്തിട്ടുണ്ട്.

മംഗളൂരു മല്ലിക്കട്ടെ വിജയവാഹിനി ഏജൻസി ഉടമയായ മോഹൻ നിരവധി അപാർട്‌മെന്റുകൾ പണിതിട്ടുണ്ട്. ഗുരുപൂരിൽനിന്ന് എത്തി മംഗളൂരുവും വാമഞ്ചൂരും കേന്ദ്രീകരിച്ച് ബിസിനസ് ശക്തിപ്പെടുത്തുകയായിരുന്നു മോഹൻ.