മടിക്കേരി: കുടകിൽ കാപ്പിത്തോട്ടത്തിൽ കഞ്ചാവ് കൃഷി നടത്തിയ പ്രതി പിടിയിൽ. മടിക്കേരി താലൂക്കിൽ ചണ്ണങ്കി ഗ്രാമത്തിലെ ഗുഡ്‌ലൂരുവിൽ വീടിന് പിറകിൽ കൃഷി നടത്തിയ കെ.ആർ. കിരണിനെ(50) പൊലീസ് അറസ്റ്റ് ചെയ്തു. കൃഷിക്ക് പിന്നിൽ മയക്കുമരുന്ന് ലോബി ബന്ധം അന്വേഷിക്കുന്നുണ്ട്.

രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയതെന്ന് കുടക് ജില്ല പൊലീസ് സൂപ്രണ്ട് കെ. രാമരാജൻ പറഞ്ഞു. കിരണിന്റെ വീട്ടിൽ നിന്ന് 31.90 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.

പരിശോധനക്ക് മടിക്കേരി ഡിവൈ.എസ്‌പി എം. ജഗദീശ്, മടിക്കേരി ടൗൺ സർക്ൾ ഇൻസ്‌പെക്ടർ അനൂപ് മഡപ്പ, സിദ്ധാപുര സബ് ഇൻസ്‌പെക്ടർ രാഘവേന്ദ്ര എന്നിവർ നേതൃത്വം നൽകി.