- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫോട്ടോയെടുക്കാൻ കാർ നിർത്തിക്കൊടുത്ത് ധോണി; ചിത്രം പങ്കുവച്ച് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ; ഏറ്റെടുത്ത് ആരാധകർ
റാഞ്ചി: ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണിക്ക് ഒപ്പമുള്ള ചിത്രം വൈറലാകുന്നു. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് ഫോട്ടോ എടുക്കുന്നതിനായി ധോണി കാർ നിർത്തിക്കൊടുക്കുകയായിരുന്നു. റാഞ്ചിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിയ എം.എസ്.ധോണിക്കൊപ്പമുള്ള ചിത്രം പൊലീസ് ഉദ്യോഗസ്ഥൻ തന്നെയാണു സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
കാറിൽ ഇരിക്കുന്ന ധോണിയോടൊപ്പം പൊലീസ് ഉദ്യോഗസ്ഥൻ പകർത്തിയ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഐപിഎൽ തിരക്കുകൾ ഒഴിഞ്ഞതിനാൽ കുടുംബത്തോടൊപ്പം റാഞ്ചിയിലെ ഫാം ഹൗസിലാണ് ധോണിയിപ്പോൾ താമസിക്കുന്നത്. വിന്റേജ് ആഡംബര വാഹനങ്ങളുടെ വലിയ ശേഖരം തന്നെ സ്വന്തമായുള്ള ധോണി, പ്രിയപ്പെട്ട വാഹനങ്ങളിൽ റാഞ്ചി നഗരത്തിൽ കറങ്ങാൻ ഇറങ്ങാറുണ്ട്.
രാജ്യാന്തര ക്രിക്കറ്റ് മതിയാക്കിയിട്ട് വർഷങ്ങളായെങ്കിലും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ ക്യാപ്റ്റനായി ധോണി കളിക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ ചെന്നൈ വീണ്ടും കിരീടം നേടിയതോടെ ഐപിഎല്ലിന്റെ 2024 സീസണിലും ധോണി കളിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
അടുത്ത സീസണിലും ചെന്നൈയെ നയിക്കുമോയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും ധോണി കൃത്യമായി ക്രിക്കറ്റ് പരിശീലനം നടത്തുന്നുണ്ട്. ജന്മനാടായ റാഞ്ചിയിലുള്ളപ്പോഴെല്ലാം ധോണി ഇവിടത്തെ സ്റ്റേഡിയത്തിലാണു പരിശീലിക്കുക. അങ്ങനെ പരിശീലിക്കാൻ എത്തിയപ്പോഴാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് ഫോട്ടോയെടുക്കാൻ ധോണി വാഹനം നിർത്തിക്കൊടുത്തത്.




