- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രതിപക്ഷനേതാക്കളെ രാജ്യദ്രോഹികൾ എന്ന് ആക്ഷേപിച്ചു; കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ സഭയിൽ മാപ്പുപറയണം; അവകാശലംഘനത്തിന് നോട്ടീസയച്ച് 'ഇന്ത്യ' നേതാക്കൾ
ന്യൂഡൽഹി: പ്രതിപക്ഷനേതാക്കളെ രാജ്യദ്രോഹികൾ എന്ന് ആക്ഷേപിച്ചെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെതിരെ അവകാശലംഘനത്തിന് നോട്ടീസയച്ച് 'ഇന്ത്യ' നേതാക്കൾ. തങ്ങൾക്കെതിരെ മോശം വാക്കുപയോഗിച്ചതിന് ഗോയൽ സഭയിൽ മാപ്പുപറയണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ജയ്‌റാം രമേശ് വ്യക്തമാക്കി. സഭയിൽ പ്രതിപക്ഷനേതാക്കളെയെല്ലാം ഗോയൽ രാജ്യദ്രോഹികളെന്ന് വിളിച്ച് ആക്ഷേപിച്ചുവെന്നും ക്ഷമാപണത്തിൽ കുറഞ്ഞതൊന്നും പരിഹാരമാകില്ലെന്നും ജയ്‌റാം രമേശ് ട്വിറ്ററിൽ കുറിച്ചു.
കോൺഗ്രസും സഖ്യകക്ഷികളും ചൈനീസ് ആശയങ്ങൾ ഇന്ത്യയിൽ പ്രചരിപ്പിക്കുകയാണെന്നും ഇന്ത്യാവിരുദ്ധപ്രവർത്തനങ്ങൾക്ക് അവർ ഫണ്ട് നൽകുകയാണെന്നുമായിരുന്നു പിയൂഷ് ഗോയലിന്റെ ആരോപണം. രാഹുൽ ഗാന്ധിക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയും ചൈനയുമായുമായുള്ള ബന്ധം വ്യക്തമാക്കണമെന്നും പ്രതിപക്ഷം ചൈനയ്ക്കൊപ്പമാണോ ഇന്ത്യയ്ക്കൊപ്പമാണോ എന്ന് രാജ്യത്തോട് പറയണമെന്നുമായിരുന്നു പിയൂഷ് ഗോയലിന്റെ ആരോപണം.
പിയൂഷ് ഗോയലിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് രണ്ടു മണിക്ക് സഭ പുനരാംഭിച്ചപ്പോൾ പ്രതിപക്ഷ നേതാക്കൾ സഭയിൽനിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് തങ്ങളെ ഗോയൽ രാജ്യദ്രോഹികളെന്ന് അഭിസംബോധന ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷസഖ്യമായ 'ഇന്ത്യ'യുടെ നേതാക്കൾ ഗോയലിനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകിയത്.
തങ്ങൾക്കെതിരെ അങ്ങേയറ്റം അധിക്ഷേപകരവും അസ്വീകാര്യവുമായ പരാമർശം നടത്തിയിട്ടും ഗോയൽ മാപ്പുപറയാൻ തയ്യാറാകാത്തതിനാലും മണിപ്പുർ വിഷയത്തിൽ അടിയന്തര ചർച്ച നടത്താൻ മോദി സർക്കാർ വിസമ്മതിച്ചതിലും പ്രതിഷേധിച്ചാണ് സഭ വിട്ടതെന്നും ജയ്‌റാം രമേശ് വ്യക്തമാക്കി.




