- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാമുകിയെ കാണാൻ പുലർച്ചെ പിസയുമായെത്തി; മൂന്നുനില കെട്ടിടത്തിൽനിന്ന് വീണ് ബേക്കറി ജീവനക്കാരന് ദാരുണാന്ത്യം
ഹൈദരാബാദ്: കാമുകിയെ കാണാൻ പുലർച്ചെ എത്തിയ യുവാവിന് മൂന്നുനില കെട്ടിടത്തിൽനിന്ന് വീണ് ദാരുണാന്ത്യം. ഹൈദരാബാദിൽ ബേക്കറി ജീവനക്കാരനായ മുഹമ്മദ് ഷൊഹൈബ്(20) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ഹൈദരാബാദിലെ ബോരബണ്ഡയിലായിരുന്നു സംഭവം.
പുലർച്ചെ പിസയും വാങ്ങിയാണ് ഷൊഹൈബ് കാമുകി താമസിക്കുന്ന മൂന്നുനിലകെട്ടിടത്തിൽ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും കെട്ടിടത്തിന്റെ ടെറസിൽ ഇരിക്കുന്നതിടെ ആരുടെയോ കാലൊച്ചകൾ കേട്ടു.
ഇത് പെൺകുട്ടിയുടെ പിതാവായിരിക്കുമെന്ന് കരുതിയ യുവാവ്, ടെറസിൽ ഒളിക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് താഴേക്ക് തെന്നിവീണതെന്നും വീഴ്ചയിൽ വൈദ്യുതലൈനിൽ ശരീരം തട്ടിയതായും പൊലീസ് പറഞ്ഞു.
നിലത്തുവീണ് ഗുരുതരപരിക്കേറ്റ യുവാവിനെ ബന്ധുക്കളെത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. പുലർച്ചെ മൂന്നുമണിയോടെ ഒസ്മാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഞ്ചരയോടെ മരിച്ചു. സംഭവത്തിൽ യുവാവിന്റെ പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.




