- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കടുത്ത വയറു വേദനയുമായി യുവതി ആശുപത്രിയിൽ; പന്ത്രണ്ടോളം ഡോക്ടർമാർ രണ്ടു മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയ; വയറ്റിൽനിന്ന് നീക്കം ചെയ്തത് 15 കിലോ ഭാരമുള്ള മുഴ
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ വയറു വേദനയുമായി ആശുപത്രിയിൽ എത്തിയ യുവതിയുടെ വയറ്റിൽനിന്ന് ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ നീക്കം ചെയ്തത് 15 കിലോ ഭാരമുള്ള മുഴ. ഇൻഡോറിലെ ഇൻഡക്‌സ് ആശുപത്രിയിൽ എത്തിയ ആഷ്ത എന്ന യുവതിയുടെ വയറ്റിലാണ് മുഴ കണ്ടെത്തിയത്. ഭക്ഷണം കഴിക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം കടുത്ത വേദന അനുഭവപ്പെടുന്നെന്ന് പറഞ്ഞാണ് യുവതി ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയത്.
പന്ത്രണ്ടോളം ഡോക്ടർമാർ രണ്ടു മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് വയറ്റിൽനിന്നും മുഴ നീക്കിയത്. അതീവ ജാഗ്രതയോടെയാണ് ശസ്ത്രക്രിയ പൂർത്തീകരിച്ചതെന്നും ഒരു ചെറിയ പിഴവ് മരണത്തിനു പോലും കാരണമായേനെയെന്നും ശസ്ത്രക്രിയ ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡോ.അതുൽ വ്യാസ് പറഞ്ഞു. മുഴ നിരവധി നാഡികളാൽ ചുറ്റപ്പെട്ട് കിടക്കുകയായിരുന്നെന്നും വളരെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തതെന്നും ഡോക്ടർ പറഞ്ഞു. മുഴ വലുതായതിനാൽ ഭക്ഷണം കഴിക്കുമ്പോഴും നടക്കുമ്പോഴും രോഗിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാലാണ് വൈദ്യചികിത്സ നടത്താൻ തീരുമാനിച്ചതെന്ന് ഡോ. അതുൽ വ്യാസ് പറഞ്ഞു.
49 കിലോ ശരീരഭാരം മാത്രമുണ്ടായിരുന്ന യുവതിയുടെ വയറ്റിലാണ് 15 കിലോ ഭാരമുള്ള മുഴ വളർന്നത്. ഇത് വയറ്റിൽ നീരുവീക്കത്തിനും ഭാരം കൂടുന്നതിനും കാരണമായി. മുഴ പൊട്ടാറായ നിലയിലായിരുന്നെന്നും ഇത് വൻ അപകടം വിളിച്ചുവരുത്തിയേനെയെന്നും ഡോക്ടർ അറിയിച്ചു. നിലവിൽ യുവതി അപകടനില തരണം ചെയ്‌തെന്നും ഡോക്ടർമാർ അറിയിച്ചു.
ഇൻഡെക്‌സ് ഹോസ്പിറ്റലിലേക്ക് വരുന്നതിന് മുമ്പ് അവർ പല ആശുപത്രികളിലും ചികിത്സയ്ക്കായി പോയിരുന്നു. അണ്ഡാശയ ട്യൂമർ കണ്ടെത്തിയപ്പോൾ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ വീട്ടുകാരോട് അറിയിക്കുകയായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു. ആശുപത്രി ചെയർമാൻ സുരേഷ്‌സിങ് ബദൗരിയയും വൈസ് ചെയർമാൻ മായങ്ക്രാജ് സിങ് ബദൗരിയയും ശസ്ത്രക്രിയ ചെയ്ത ഡോക്ടർമാരെ പ്രശംസിച്ചു.




