പട്‌ന: പ്രതിപക്ഷ കക്ഷികൾ ചേർന്ന് 'ഇന്ത്യ' മുന്നണി രൂപീകരിച്ചതോടെ ബിജെപി അങ്കലാപ്പിലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ബിഹാറിൽ നിന്ന് ഒരു സീറ്റു പോലും കിട്ടില്ലെന്നും നിതീഷ് കുമാർ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയം ഉറപ്പാണെന്നും നിതീഷ് കുമാർ പറഞ്ഞു.

രാജ്യത്തിന്റെ നന്മയെ കരുതിയാണ് പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചത്. ഭയപ്പാടു കാരണം ബിജെപിക്ക് ഒപ്പം നിൽക്കുന്ന പല കക്ഷികളും തിരഞ്ഞെടുപ്പാകുമ്പോൾ 'ഇന്ത്യ' സഖ്യത്തിലേക്കെത്തുമെന്നും നിതീഷ് പ്രവചിച്ചു. ബിജെപി ഭരണത്തിൽ പ്രചരണമല്ലാതെ വികസനമെന്തെങ്കിലും കാണാനാകുന്നുണ്ടോയെന്നും നിതീഷ് ചോദിച്ചു.