- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാതാപിതാക്കളുടെ വേർപിരിയൽ മാനസികമായി തളർത്തി; അവരെ കുറ്റപ്പെടുത്തുന്നില്ല; വിഷാദരോഗത്തിൽ നിന്ന് മുക്തയാകാനുള്ള യാത്രയിലാണെന്ന് ആമിർ ഖാന്റെ മകൾ
മുംബൈ: മാതാപിതാക്കളുടെ വിവാഹമോചനമാണ് തന്നെ വിഷാദത്തിലാക്കിയതെന്ന് തുറന്നുപറഞ്ഞ് നടൻ ആമിർ ഖാന്റെ മകൾ ഇറ ഖാൻ. സോഷ്യൽ മീഡിയയിൽ സജീവമായ, താരപുത്രി തന്റെ വിഷാദരോഗത്തെ കുറിച്ച് തുറന്നു പറഞ്ഞതാണ് പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായത്.
മാതാപിതാക്കളുടെ വിവാഹമോചനം തന്നെ വിഷാദത്തിലാക്കിയതിനെ കുറിച്ച് പറയുകയാണ് ഇറ ഖാൻ. മാതാപിതാക്കളുടെ വേർപിരിയൽ തന്നെ മാനസികമായി തളർത്തിയെന്നാണ് താരപുത്രി പറയുന്നത്. അച്ഛനും അമ്മയും പരസ്പരം സമ്മതത്തോടെയാണ് പിരിഞ്ഞതെങ്കിലും അത് തനിക്ക് പെട്ടെന്ന് അംഗീകരിക്കാൻ കഴിഞ്ഞില്ലെന്നും ഇറ ഇ-ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'അച്ഛന്റേയും അമ്മയുടേയും വിവാഹമോചനമാണ് എന്റെ വിഷാദരോഗത്തിന് കാരണമെന്നാണ് തെറാപ്പിസ്റ്റ് പറയുന്നത്. എന്നാൽ ഇതിന്റെ പേരിൽ ഞാൻ ഒരിക്കലും അച്ഛനേയും അമ്മയേയും കുറ്റപ്പെടുത്തില്ല.വിവാഹ മോചനം വലിയൊരു കാര്യമല്ലെന്ന് മാതാപിതാക്കൾ എന്നെ ബോധ്യപ്പെടുത്തി തന്നിരുന്നു. അച്ഛനും അമ്മയും പരസ്പര ധാരണയിൽ പിരിഞ്ഞപ്പോൾ അത് എന്റെയുള്ളിൽ ഒരു കാഴ്ചപ്പാടുണ്ടാക്കി. എന്നാൽ, ഞാൻ അതൊന്നും ആരോടും ചർച്ച ചെയ്തില്ല.
ഇപ്പോൾ ആഗ്രഹിക്കുന്നത് സന്തോഷകരമായൊരു ജീവിതമാണ്. അതിനായി വിഷാദരോഗത്തിൽ നിന്ന് മുക്തയാകാനുള്ള യാത്രയിലാണ് ഞാനിപ്പോൾ. ഈ യാത്രയിൽ എനിക്ക് പിന്തുണയായി അച്ഛനും അമ്മയും കൂടെ തന്നെയുണ്ട്- ഇറ കൂട്ടിച്ചേർത്തു.




