- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തിരുപ്പതി ക്ഷേത്ര തീർത്ഥാടനത്തിനിടെ പുലിയുടെ ആക്രമണം; അച്ഛനമ്മമാർക്കൊപ്പം നടക്കവേ ആറ് വയസ്സുകാരിയെ കടിച്ചുകൊണ്ടുപോയി; തിരിച്ചറിയാനാകാത്ത നിലയിൽ മൃതദേഹം
ഹൈദരാബാദ്: തിരുപ്പതിയിൽ തീർത്ഥാടനത്തിന് സംഘത്തിലെ ആറ് വയസ്സുകാരിയെ പുലി കടിച്ചു കൊന്നു. ആന്ധ്ര സ്വദേശി ലക്ഷിത എന്ന കുഞ്ഞാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അലിപിരി വാക്ക് വേയിൽ ആണ് സംഭവം. അച്ഛനമ്മമാർക്കൊപ്പം നടക്കവേ ആണ് കുട്ടിയെ പുലി ആക്രമിച്ചത്.
ലക്ഷിതയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോയി. പൊലീസെത്തി ആണ് കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്. ഇന്നു രാവിലെ ക്ഷേത്രത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ തിരിച്ചറിയാനാവാത്ത നിലയിൽ ആയിരുന്നു. കഴിഞ്ഞ മാസവും തിരുപ്പതിയിൽ ഒരു കുട്ടിയെ പുലി ആക്രമിച്ചിരുന്നു
Next Story




