- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുതിർന്ന പാർട്ടി നേതാവുമായുള്ള ചിത്രങ്ങൾ പുറത്ത്; അസമിൽ ബിജെപിയുടെ വനിതാ നേതാവ് ജീവനൊടുക്കി
ഗുവാഹത്തി: അസമിൽ ബിജെപി മുതിർന്ന പാർട്ടി നേതാവുമായുള്ള ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ വനിതാ നേതാവ് ആത്മഹത്യ ചെയ്തു. ഗുവാഹത്തിയിലെ ബമുനിമൈദാം മേഖലയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
സംസ്ഥാന ബിജെപിയിലെ പ്രമുഖ വനിതാ നേതാവായ ഇന്ദ്രാണി തഹ്ബിൽദാർ ആണ് മരിച്ചത്. കിസാൻ മോർച്ചയുടെ ട്രഷറർ ആയിരുന്ന ഇന്ദ്രാണി, ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഉപാധ്യക്ഷ സ്ഥാനവും വഹിച്ചിരുന്നു.
വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്ന മറ്റൊരു ബിജെപി നേതാവുമായി വിവാഹേതര ബന്ധം ഇന്ദ്രാണി പുലർത്തിയെന്നും ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുവെന്നുമാണ് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നത്. ചിത്രങ്ങൾ പുറത്തുവന്നതിനെത്തുടർന്നാണ് ഇന്ദ്രാണി ആത്മഹത്യ ചെയ്തതെന്നാണു വിവരം.
പൊലീസ് സംഭവം അന്വേഷിക്കുകയാണെന്നും എല്ലാ വശങ്ങളും പരിശോധിക്കുമെന്നും സെൻട്രൽ ഗുവാഹത്തി ഡിസിപി ദീപക് ചൗധരി അറിയിച്ചു. മൃതദേഹം ഇപ്പോൾ ഗുവാഹത്തി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയിരിക്കുകയാണ്




